കുറ്റകൃത്യത്തിനുള്ള ശിക്ഷ വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുക്കണം
മതവിദ്വേഷം ഗുരുതര കുറ്റകൃത്യമായി പരിഗണിക്കണമെന്ന് ഹൈക്കോടതി. നിലവില്‍ പരമാവധി 3 വര്‍ഷം വരെ തടവ് മാത്രമാണ് ശിക്ഷയെന്നും, ശിക്ഷ വർധിപ്പിക്കണമെന്നും ഹൈക്കോടതി അറിയിച്ചു.
ALSO READ: മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; രണ്ട് വിദ്യാർഥിനികൾക്ക് ദാരുണാന്ത്യം
ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ്റേതാണ് വാക്കാല്‍ പരാമര്‍ശം നടത്തിയത്. കുറ്റകൃത്യത്തിനുള്ള ശിക്ഷ വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുക്കണം. മതവിദ്വേഷ പരാമര്‍ശ കുറ്റത്തിന് പിഴയടച്ച് രക്ഷപെടാന്‍ അവസരമുണ്ട്. എന്നാൽ മതവിദ്വേഷ കുറ്റത്തിന് നിര്‍ബന്ധമായും ജയില്‍ ശിക്ഷ ഉറപ്പുവരുത്തണം. ഇതൊരു മതേതര രാജ്യമാണ് എന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അറിയിച്ചു.