ശിശുക്ഷേമ സമിതിയുടെ കൗണ്‍സിലിങ്ങിനിടെയാണ് കുട്ടി പീഡന വിവരം തുറന്നു പറഞ്ഞത്.
തിരുവനന്തപുരം ആറ്റിങ്ങലില്‍ പതിമൂന്ന് വയസുകാരിക്ക് പീഡനം. ബന്ധുക്കളായ അഞ്ച് പേരാണ് പെണ്‍കുട്ടിയെ മൂന്ന് വര്‍ഷം തുടര്‍ച്ചയായി പീഡിപ്പിച്ചത്. ഇതില്‍ നാല് പേര്‍ പ്രയാപൂര്‍ത്തിയാകാത്തവരാണ്.
ശിശുക്ഷേമ സമിതിയുടെ കൗണ്‍സിലിങ്ങിനിടെയാണ് കുട്ടി പീഡന വിവരം തുറന്നു പറഞ്ഞത്. പോക്‌സോ കേസ് ആയതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. പെണ്‍കുട്ടിക്ക് പത്ത് വയസുള്ളപ്പോഴാണ് ആദ്യമായി പീഡനത്തിനിരയാകുന്നത്. തുടര്‍ച്ചയായി മൂന്ന് വര്‍ഷവും പെണ്‍കുട്ടി പീഡനത്തിനിരയാവുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ ചില മാറ്റങ്ങള്‍ കണ്ടു തുടങ്ങിയതിന് പിന്നാലെയാണ് രക്ഷിതാക്കള്‍ കൗണ്‍സിലിങ്ങിനായി കൊണ്ടു പോകാന്‍ തീരുമാനിക്കുന്നത്. ഇവിടെ വെച്ചാണ് അഞ്ച് പേര്‍ പീഡിപ്പിച്ച വിവരം പെണ്‍കുട്ടി അറിയിക്കുന്നത്. പിന്നാലെ സിഡബ്ല്യുസി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
സംഭവത്തില്‍ തിരുവന്തപുരം ആറ്റിങ്ങല്‍ നഗരൂര്‍ പൊലീസ് കേസെടുത്തു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.