fbwpx
വീണ്ടും നരബലി? ഗുജറാത്തിൽ നാലു വയസുകാരിയെ അയൽവാസി വെട്ടിക്കൊലപ്പെടുത്തി
logo

ന്യൂസ് ഡെസ്ക്

Last Updated : 11 Mar, 2025 02:45 PM

വീട്ടിനുള്ളിൽ വെച്ച് കുട്ടിയുടെ കഴുത്ത് കോടാലി കൊണ്ട് അറുത്ത ശേഷം രക്തം വീടിനകത്തുള്ള ചെറിയ ക്ഷേത്രത്തിൻ്റെ  പടിയിൽ തളിച്ചതായും ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു

NATIONAL


ഗുജറാത്തിലെ ഉദയപൂരിൽ നാലുവയസുകാരിയെ അയൽവാസി കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി. 42 വയസുകാരനായ ലാലാ ഭായി തഡ്‌വിയാണ് റീത്ത തദ്വി എന്ന പെൺകുട്ടിയെ കൊലപ്പെടുത്തിയത്. സംഭവം നരബലി ആണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം രാവിലെ കുട്ടിയും അമ്മയും സഹോദരനും ഒപ്പം നടന്നു വരുമ്പോൾ അയൽവാസിയായ ആൾ കുട്ടിയെ കടന്നുപിടിച്ച് വീട്ടിനുള്ളിലേക്ക് കൊണ്ടുപോകുകയായിരുന്നു. തുടർന്ന് അമ്മയും അനുജനും നിലവിളിച്ചെങ്കിലും ഇയാൾ കുട്ടിയെ വിട്ടു നൽകിയില്ല. നിലവിളി കേട്ട് അയൽവാസികൾ എത്തിയെങ്കിലും ഇയാൾ അവരെ കോടാലി കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു.


ALSO READ:  "ദുരന്തത്തിന് ഒരു വർഷം മുൻപേ തെലങ്കാന ടണൽ നിർമാണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി"; ഞെട്ടിക്കുന്ന സിഎജി റിപ്പോർട്ട് പുറത്ത്



വീട്ടിനുള്ളിൽ വെച്ച് കുട്ടിയുടെ കഴുത്ത് കോടാലി കൊണ്ട് അറുത്ത ശേഷം രക്തം വീടിനകത്തുള്ള ചെറിയ ക്ഷേത്രത്തിൻ്റെ പടിയിൽ തളിച്ചയായും ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊലപാതകം തട്ടിക്കൊണ്ടു പോകൽ, ഗൂഢാലോചന എന്നീ വകുപ്പുകൾ ചേർത്താണ് പ്രതിക്കെതിരെ പൊലീസ് കേസെടുത്തത്.


Also Read
user
Share This

Popular

WORLD
TELUGU MOVIE
WORLD
30 ദിവസത്തെ വെടിനിര്‍ത്തലിന് സമ്മതിച്ച് യുക്രെയ്ന്‍; പന്ത് ഇനി റഷ്യയുടെ കോര്‍ട്ടിലെന്ന് അമേരിക്ക