ആ സീന്‍ പിന്നീട് ഒരു മീമായി മാറുകയായിരുന്നു. അതുകൊണ്ട് തന്നെ വൈകാരികമായ സീനുകള്‍ ചെയ്യുന്നതിന് മുമ്പ് തനിക്ക് ആശങ്കയുണ്ടാകാറുണ്ടെന്നും മഞ്ജിമ പറഞ്ഞു
ഒരു വടക്കന്‍ സെല്‍ഫി എന്ന സിനിമയിലൂടെയാണ് മഞ്ജിമ മോഹന്‍ നായികയായി മലയാള സിനിമയില്‍ അരങ്ങേറുന്നത്. ചിത്രത്തിലെ ക്ലൈമാക്‌സിലെ കരയുന്ന സീന്‍ അഭിനയിച്ചതിന് വലിയ രീതിയിലുള്ള ട്രോളുകളാണ് താരം ഏറ്റുവാങ്ങിയത്. കേന്ദ്ര കഥാപാത്രമായി എത്തിയ ആദ്യ സിനിമയ്ക്ക് തന്നെ ഇത്തരത്തില്‍ ട്രോള്‍ ലഭിച്ചത് മഞ്ജിമയെ വല്ലാതെ അലട്ടിയിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം ഇപ്പോഴും ആ ട്രോളുകള്‍ തന്നെ അലട്ടിക്കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞിരിക്കുകയാണ് മഞ്ജിമ മോഹന്‍. ദ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജിമ ഇതേ കുറിച്ച് തുറന്ന് സംസാരിച്ചത്.
ആ സീന്‍ പിന്നീട് ഒരു മീമായി മാറുകയായിരുന്നു. അതുകൊണ്ട് തന്നെ വൈകാരികമായ സീനുകള്‍ ചെയ്യുന്നതിന് മുമ്പ് തനിക്ക് ആശങ്കയുണ്ടാകാറുണ്ടെന്നും മഞ്ജിമ പറഞ്ഞു. സൂഴല്‍ എന്ന തന്റെ പുതിയ സീരീസിന്റെ റിലീസുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു മഞ്ജിമ. സൂഴലില്‍ നങ്കമ്മ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.
'സൂഴലിലെ നങ്കമ്മ എന്ന കഥാപാത്രം ചെയ്യുന്ന കൊലപാതക സീന്‍ ഷൂട്ട് ചെയ്യുന്നതിന്റെ തലേ ദിവസം രാത്രി എനിക്ക് ഉറങ്ങാനായില്ല. ആ സീനില്‍ പ്രധാനപ്പെട്ട വൈകാരിക മുഹൂര്‍ത്തം ഉണ്ടായിരുന്നു. അത് അഭിനയിക്കുന്നത് ആലോചിച്ച് ഞാന്‍ പേടിച്ചിരിക്കുകയായിരുന്നു. പ്രത്യേകിച്ച് ഞാന്‍ ഇതിന് മുമ്പൊരു ഇമോഷണല്‍ സീന്‍ ചെയ്തിന് ട്രോളുകള്‍ ഏറ്റുവാങ്ങിയിരുന്നു. ആ സീനിന് ലഭിച്ച ട്രോള്‍ ഇപ്പോഴും എന്നെ അലട്ടുന്നുണ്ട്. ഒരു വടക്കന്‍ സെല്‍ഫിയിലെ ആ സീന്‍ ഒരു മീമായി മാറിയിരുന്നു. അതുകൊണ്ട് കരയുന്ന സീന്‍ ചെയ്യുമ്പോള്‍ ഞാന്‍ ഇപ്പോഴും അസ്വസ്ഥയാവും. സുഴല്‍ 2ലെ കൊല്ലുന്ന സീന്‍ ചെയ്യുമ്പോള്‍ ഞാന്‍ അവിടെ ഉണ്ടായിരുന്ന മലയാളിയായ സഹപ്രവര്‍ത്തകനോട് ഞാന്‍ ചെയ്യുന്നത് കുഴപ്പമില്ലല്ലോ എന്ന് ചോദിക്കുമായിരുന്നു. ഞാന്‍ കരഞ്ഞത് ശരിയാണോ എന്റെ അഭിനയം കുഴപ്പമില്ലല്ലോ എന്നൊക്കെയായിരുന്നു എന്റെ ആശങ്ക', മഞ്ജിമ പറഞ്ഞു.
'സംവിധായകന്‍ എന്നോട് ഒരു നിമിഷം ദേഷ്യപ്പെടാന്‍ ആവശ്യപ്പെടും. അടുത്ത നിമിഷം മുഖത്ത് സങ്കടം വരണം. പിന്നെ ആകെ സംശയമുള്ള രീതിയില്‍ നോക്കാന്‍ പറയും. പിന്നെ എനിക്ക് അങ്ങനെ അഭിനയത്തിന് ഒരു രീതിയൊന്നുമില്ല. സാധാരണ ഇത്തരം സങ്കീര്‍ണമായ സീനുകള്‍ ചെയ്യുന്നതിന് മുന്‍പ് ഞാന്‍ കുറച്ച് ആശങ്കയിലായിരിക്കും. ഞാന്‍ ഇരുന്ന പരിശീലിക്കുകയൊന്നുമില്ല. പിന്നെ 100 ശതമാനം പോസ്റ്റീവായി ചിന്തിക്കുന്ന ആളുമല്ല ഞാന്‍. അതുകൊണ്ട് ആ ആശങ്ക എന്റെ ഉള്ളിലേക്ക് എത്തിക്കാന്‍ പരമാവധി ശ്രമിക്കും. അതിലൂടെ എനിക്ക് മികച്ച രീതിയില്‍ അഭിനയിക്കാനാകും', എന്നും മഞ്ജിമ കൂട്ടിച്ചേര്‍ത്തു.