fbwpx
"പ്രധാനമന്ത്രിയുടെ പ്രസംഗം പരിഹാസ്യം"; യുഎൻ ജനറൽ അസംബ്ലിയിൽ പാകിസ്താന് ശക്തമായ മറുപടി നൽകി ഇന്ത്യ
logo

ന്യൂസ് ഡെസ്ക്

Last Updated : 28 Sep, 2024 11:56 AM

ഭീകരവാദം, മയക്കുമരുന്ന്, എന്നിവയ്ക്കും അന്തർദേശീയ കുറ്റകൃത്യങ്ങൾക്കും ആഗോള പ്രശസ്തിയുള്ള രാജ്യമാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയെ ആക്രമിക്കുന്നതെന്നും ഭാവിക തുറന്നടിച്ചു

NATIONAL



പാകിസ്താന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിൻ്റെ പ്രസ്താവനയ്ക്ക് ശക്തമായ മറുപടി നൽകി ഇന്ത്യ. ജമ്മു കശ്മീർ വിഷയം യുഎൻ ജനറൽ അസംബ്ലിയിൽ ഉന്നയിച്ച ഷഹ്ബാസ് ഷെരീഫിൻ്റെ പ്രധാന ആവശ്യം കശ്മീരിന് പ്രത്യേക പദവി തിരിച്ചു നൽകണമെന്നായിരുന്നു. പാക് പ്രധാനമന്ത്രിയുടെ പ്രസംഗം പരിഹാസ്യമാണെന്ന് ഇന്ത്യൻ പ്രതിനിധി ഭാവിക മംഗളാനന്ദൻ യുഎൻ ജനറൽ കൗൺസിലിലിൽ പറഞ്ഞു. ഭീകരവാദം, മയക്കുമരുന്ന്, എന്നിവയ്ക്കും അന്തർദേശീയ കുറ്റകൃത്യങ്ങൾക്കും ആഗോള പ്രശസ്തിയുള്ള രാജ്യമാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയെ ആക്രമിക്കുന്നതെന്നും ഭാവിക തുറന്നടിച്ചു. 

പ്രത്യേക പദവി തിരികെ കൊണ്ടുവന്ന് കശ്മീരിൽ ഹിതപരിശോധന നടത്തണമെന്നായിരുന്നു ഷഹ്ബാസ് ഷെരീഫിൻ്റെ ആവശ്യം. കശ്മീർ വിഷയത്തിൽ ഇന്ത്യ ചർച്ചയ്ക്ക് തയ്യാറാകണമെന്ന് പറഞ്ഞ ഷെരീഫ്, ഹിസ്ബുൾ മുജാഹിദീൻ ഭീകരവാദി ബുർഹാൻ വാനിയെ ന്യായീകരിക്കുകയും ചെയ്തു. ഇതിനെതിരെയാണ് ഇന്ത്യ ശക്തമായ ഭാഷയിൽ തിരിച്ചടിച്ചത്.

ALSO READ: പതിറ്റാണ്ടിനുശേഷമുള്ള തെരഞ്ഞെടുപ്പും പിഡിപി എന്ന മുങ്ങുന്ന കപ്പലും

ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ ആദ്യ സെക്രട്ടറിയായ ഭവിക മംഗളാനന്ദൻ, അതിർത്തി കടന്നുള്ള ഭീകരതയെ ഒരു ഭരണകൂട നയമായി ഉപയോഗിച്ച പാക് ചരിത്രം വിവരിച്ചായിരുന്നു രൂക്ഷ വിമർശനം നടത്തിയത്. ലോകമെമ്പാടുമുള്ള നിരവധി ഭീകരാക്രമണങ്ങളിലും പാകിസ്താൻ്റെ കയ്യൊപ്പുണ്ടെന്നും ഭവിക പരിഹസിച്ചു.  പാക് പ്രധാനമന്ത്രിയുടെ പ്രസംഗം പരിഹാസ്യമാണെന്നായിരുന്നു ഇന്ത്യയുടെ പക്ഷം. പാകിസ്താൻ ഭീകരരെ ഉപയോഗിച്ച് നിഴൽ യുദ്ധം നടത്തുകയാണെന്നും ഭാവിക ചൂണ്ടിക്കാട്ടി.

ALSO READ: കൊൽക്കത്തയിലെ ബലാത്സംഗക്കൊല: 'ആരോപണങ്ങൾ തെളിയിക്കപ്പെട്ടാൽ സന്ദീപ് ഘോഷിന് വധശിക്ഷ ലഭിച്ചേക്കും': സിബിഐ കോടതി

ഇപ്പോൾ ജമ്മു കശ്മീരിലെ തെരഞ്ഞെടുപ്പിൽ പ്രതിസന്ധി സൃഷ്ടിക്കാനാണ് പാകിസ്താൻ ശ്രമിക്കുന്നത്. അതിർത്തികടന്നുള്ള ഭീകരവാദത്തിന് ചുട്ടമറുപടി നൽകുമെന്നും ഇന്ത്യക്കെതിരെ ഇത്തരം പ്രവർത്തനങ്ങളുമായി മുന്നോട്ട് പോയാൽ അത് അനന്തരഫലങ്ങൾ ക്ഷണിച്ചുവരുത്തുമെന്ന് പാകിസ്താന്‍ മനസിലാക്കണമെന്നും ഇന്ത്യൻ പ്രതിനിധി വ്യക്തമാക്കി.



KERALA
തിരുവനന്തപുരത്ത് രണ്ടരവയസുകാരിയെ കമ്പിവടികൊണ്ട് അടിച്ചു; അങ്കണവാടി ടീച്ച‍ർക്കെതിരെ പരാതിയുമായി രക്ഷാകർത്താക്കള്‍
Also Read
user
Share This

Popular

FOOTBALL
WORLD
മെസിയും പിള്ളാരും ഒക്ടോബർ 25ന് കേരളത്തിലെത്തും! അർജൻ്റീന രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കും