യോഗേഷ് കത്തുനിയ, പാരീസ് പാരാലിമ്പിക്‌സിലെ അഞ്ചാം ദിനത്തിൽ ഇന്ത്യയ്ക്ക് വേണ്ടി ആദ്യ മെഡൽ നേട്ടം സ്വന്തമാക്കി
പാരിസ് പാരാലിംപിക്‌സിൽ ഇന്ത്യയ്ക്കായി സ്വർണം നേടി സുമിത് ആൻ്റിൽ. ഫൈനലിൽ 70.59 മീറ്റർ എറിഞ്ഞ സുമിത് ആൻ്റിൽ പാരാലിംപിക്‌സ് ജാവലിൻ റെക്കോഡ് രണ്ടുതവണ തകർത്തു. ഇതോടെ ഇന്ത്യയുടെ സ്വർണ മെഡൽ നേട്ടം മൂന്നായി ഉയർന്നു. നേരത്തെ പുരുഷ സിംഗിൾസ് പാരാ ബാഡ്മിൻ്റൺ ഫൈനലിൽ നിതേഷ് കുമാറാണ് ഇന്ത്യയുടെ രണ്ടാം സ്വർണം നേടിയത്. വനിതാ സിംഗിൾസ് ബാഡ്മിൻ്റൺ ഇനത്തിൽ നിത്യ ശ്രീ ശിവൻ വെങ്കല മെഡലും നേടി.
നേരത്തെ പാരിസ് പാരാലിംപിക്സിൽ സ്വർണമെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമായി അവനി മാറിയിരുന്നു. ഷൂട്ടിങ്ങിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ വിഭാഗത്തിലാണ് അവനി സ്വർണം നേടിയത്. ഇതേ കാറ്റഗറിയിൽ ഇന്ത്യയുടെ മോന അഗര്‍വാള്‍ വെങ്കലവും നേടി. 249.7 എന്ന സ്‌കോറോടെ അവനി ഗെയിം റെക്കോർഡ് സ്ഥാപിച്ചപ്പോൾ, മോന 228.7 എന്ന സ്‌കോറിലാണ് വെങ്കല നേട്ടം സ്വന്തമാക്കിയത്.
ALSO READ: അൻവറിന്‍റെ ആരോപണം: എടവണ്ണ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് റിഥാന്‍റെ കുടുംബം
നേരത്തെ നടന്ന വിവിധ മത്സരങ്ങളിൽ സുഹാസ് യതിരാജ്, തുളസിമതി മുരുകേശൻ എന്നിവർ വെള്ളിയും, മനീഷ രാമദാസ് വെങ്കലവും നേടിയിരുന്നു. പാരാ അമ്പെയ്ത്ത് മിക്‌സഡ് ടീം കോമ്പൗണ്ട് ഇനത്തിൽ വെറ്ററൻ രാകേഷ് കുമാറിനൊപ്പം അമ്പെയ്ത്ത് വിസ്മയം ശീതൾ ദേവി വെങ്കലം കരസ്ഥമാക്കിയിരുന്നു. പുരുഷന്മാരുടെ ഡിസ്കസ് ത്രോയിൽ വെള്ളി നേടിയ യോഗേഷ് കത്തുനിയ, പാരീസ് പാരാലിമ്പിക്‌സിലെ അഞ്ചാം ദിനത്തിൽ ഇന്ത്യയ്ക്ക് വേണ്ടി ആദ്യ മെഡൽ നേട്ടം സ്വന്തമാക്കി.