fbwpx
നിമിഷപ്രിയയ്ക്കായി ഇടപെടാൻ തയ്യാറെന്ന് ഇറാൻ; "മാനുഷിക പരിഗണന നൽകിക്കൊണ്ട് സാധ്യമാകുന്നതെല്ലാം ചെയ്യാം"
logo

ന്യൂസ് ഡെസ്ക്

Posted : 02 Jan, 2025 02:05 PM

യെമൻ പൗരൻ തലാൽ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസിലാണ് കോടതി നിമിഷയെ ശിക്ഷിച്ചത്

WORLD


യെമനിൽ വധശിക്ഷയ്ക്ക് വിധിച്ച മലയാളി നേഴ്സ് നിമിഷപ്രിയയ്ക്കുവേണ്ടി ഇടപെടാൻ തയ്യാറെന്ന് ഇറാൻ. "മാനുഷിക പരിഗണന നൽകിക്കൊണ്ട് സാധ്യമാകുന്നതെല്ലാം ചെയ്യാം"എന്ന് ഇറാൻ അറിയിച്ചു. കഴിഞ്ഞ വർഷാവസാനമാണ് നിമിഷപ്രിയയുടെ വധശിക്ഷയ്ക്ക് യെമൻ അനുമതി നൽകിയിരുന്നു. ഒരു മാസത്തിനകം വധശിക്ഷ നടപ്പാക്കാന്‍ യെമന്‍ പ്രസിഡന്റ് ആണ് അനുമതി നല്‍കിയത്. നിമിഷപ്രിയയുടെ മോചനത്തിനായി കൊല്ലപ്പെട്ട തലാല്‍ അബ്ദുമെഹ്ദിയുടെ കുടുംബവുമായി നടത്തി വന്നിരുന്ന ചര്‍ച്ച വിഫലമായതോടെയാണ് ശിക്ഷ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ട് പോകുന്നത്.



നിമിഷപ്രിയയുടെ മോചനത്തിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ക്കായുള്ള ഒന്നാം ഘട്ട തുക നേരത്തെ സമാഹരിച്ചിരുന്നു. ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് പണം സമാഹരിച്ചത്. പ്രാരംഭ ഘട്ട ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമായിരിക്കും ബ്ലഡ്മണിയുമായി ബന്ധപ്പെട്ട ചര്‍ച്ചയിലേക്ക് കടക്കുക എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.


യെമൻ പൗരൻ തലാൽ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസിലാണ് കോടതി നിമിഷയെ ശിക്ഷിച്ചത്. 2017ലാണ് യെമൻ പൗരനും നിമിഷപ്രിയയ്ക്കൊപ്പം സനായിൽ ക്ലിനിക് നടത്തിയ തലാൽ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. നിമിഷപ്രിയ, തലാലിന്റെ ഭാര്യയാണെന്നതിനു യെമനിൽ രേഖകളുണ്ട്. എന്നാൽ അത് അവിടെ ക്ലിനിക്ക് തുടങ്ങുന്നതിനുള്ള ലൈസൻസ് സംഘടിപ്പിക്കാൻ തയ്യാറാക്കിയ താൽക്കാലിക രേഖയാണെന്നാണ് നിമിഷയുടെ വാദം.


ALSO READസുഹൃത്ത് ജീവന് ഭീഷണിയായതോടെ കൊലപ്പെടുത്തി; വധശിക്ഷ ശരിവച്ച് യെമൻ പ്രസിഡന്റ്, നിമിഷപ്രിയയെ മോചിപ്പിക്കുവാനുള്ള ശ്രമങ്ങൾ വിഫലം



മാത്രവുമല്ല തലാൽ തന്നെ ഉപദ്രവിച്ചിരുന്നതായും നിമിഷ വെളിപ്പെടുത്തിയിരുന്നു. ഭാര്യയും കുഞ്ഞുമുള്ള തലാൽ തന്നെ ഉപദ്രവിക്കുമായിരുന്നെന്നും ലഹരിമരുന്നിന് അടിമയായ അയാൾക്കും കൂട്ടുകാർക്കും വഴങ്ങാൻ തന്നെ നിർബന്ധിച്ചിരുന്നതായും നിമിഷ പറയുന്നുണ്ട്. പൊലീസിൽ പരാതിപ്പെട്ടെങ്കിലും. ജയിലിൽ നിന്ന് പുറത്തുവന്നതോടെ തലാൽ കൂടുതൽ ഉപദ്രവകാരിയായി മാറുകയായിരുന്നു.


ഒടുവിൽ ജീവിന് ഭീഷണിയായതോടെയാണ് തലാലിനെ ഇല്ലാതാക്കിയത്. അനസ്തേഷ്യക്കുള്ള മരുന്നു നൽകി മയക്കിയെന്നും ഉണരുന്നില്ലെന്നു കണ്ടതോടെ ഒപ്പം ജോലി ചെയ്തിരുന്ന ഹനാനുമായി ചേർന്നു കൊലപ്പെടുത്തുകയായിരുന്നു എന്നുമാണ് കോടതിയെ അറിയിച്ചത്. തലാലിൻ്റെ മൃതദേഹം നശിപ്പിക്കാൻ വഴികളില്ലാതെ വന്നതോടെ കഷണങ്ങളാക്കി മുറിച്ച് വെള്ളത്തിലൊഴുക്കുകയായിരുന്നു.


ALSO READനിമിഷപ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാ സഹായവും ഉറപ്പാക്കുമെന്ന് വിദേശമന്ത്രാലയം



പിന്നീട് നിമിഷ ക്ലിനിക്കിൽ നിന്നു മാറി മറ്റൊരു ആശുപത്രി ജോലിക്കു ചേർന്നു. അതേ സമയം തലാലിനായി ബന്ധുക്കൾ അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണത്തിൻ്റെ ഭാഗമായി പത്രത്തിൽ നിമിഷയുടെ ചിത്രം കണ്ട ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കേസ് നടപടികൾ ആരംഭിച്ചു.2017 ജൂലൈയിലാണു നിമിഷപ്രിയ അറസ്റ്റിലായത്. 2020ൽ വിചാരണക്കോടതി വധശിക്ഷ വിധിച്ചു.


മകളുടെ മോചനശ്രമങ്ങളുടെ ഭാഗമായി ഈ വർഷം ഏപ്രിൽ 20നു യെമനിലേക്കു പോയ അമ്മ പ്രേമകുമാരി അവിടെ തുടരുകയാണ്.ഇതിനിടെ രണ്ടു തവണ അവർ മകളെ ജെയിലിൽ ചെന്നു കണ്ടിരുന്നു. തലാലിൻ്റെ കുടുംബത്തിന് ദയാധനം നൽകി ശിക്ഷ ഒഴിവാക്കാൻ ആക്ഷൻ കൗൺസിൽ ഉൾപ്പെടെ തുടങ്ങി പണം ശേഖരിച്ചിരുന്നു.19,871 ഡോളർ കൂട്ടായ ശ്രമത്തിലൂടെ സമാഹരിച്ചു 2024 ജൂലൈയിൽ കൈമാറിയിരുന്നു. ചില അഭിപ്രായ ഭിന്നതകളെത്തുടർന്ന് രണ്ടാ ഘട്ടം പണം സമാഹരിക്കൽ തുടരാനായില്ല.


KERALA
പരിശീലകരായും മത്സരാർഥികളായും വേഷപ്പക‍ർച്ച നടത്തിയവർ; കലോത്സവ വേദിയിലെ ഇരുള നൃത്തം
Also Read
user
Share This

Popular

WORLD
KERALA
WORLD
ഓപ്പൺഎഐ സിഇഒ സാം ഓൾട്‍മനെതിരെ ലൈംഗികാരോപണവുമായി സഹോദരി; ആരോപണം നിഷേധിച്ച് സാമും കുടുംബവും