റഡാർ, സോണാർ പരിശോധനകളിൽ സിഗ്നലുകൾ ലഭിച്ച സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ഡ്രഡ്ജർ ഇന്ന് പരിശോധന നടത്തുന്നത്
കർണാടകയിലെ ഷിരൂരിൽ കാണാതായ അർജുനടക്കമുള്ള മൂന്ന് പേർക്കായുള്ള തെരച്ചിലിന് ഇറങ്ങാൻ ഈശ്വർ മാൽപ്പെയ്ക്ക് അനുമതിയില്ല. CP4 ൽ ഇറങ്ങാനുള്ള അനുമതിയാണ് നിഷേധിച്ചത്. ഡ്രഡ്ജിങ്ങ് കമ്പനിയുടെ മുങ്ങൽ വിദഗ്ധർ പരിശോധിക്കുമെനാണ് കമ്പനി പറയുന്നത്. മറ്റൊരിടത്താണ് ഈശ്വർ മാൽപ്പെ പരിശോധന നടത്തുന്നത്. ഇനിയും തടഞ്ഞാൽ ഷിരൂർ വിടുമെന്ന് മാൽപ്പെ പ്രതികരിച്ചു.
റഡാർ, സോണാർ പരിശോധനകളിൽ സിഗ്നലുകൾ ലഭിച്ച സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ഡ്രഡ്ജർ ഇന്ന് പരിശോധന നടത്തുന്നത്. നേവി നടത്തിയ സോണാർ പരിശോധനയിൽ സിഗ്നൽ കണ്ടെത്തിയ ഭാഗത്താവും മണ്ണ് നീക്കിയുള്ള തെരച്ചിൽ.
ALSO READ: മാൽപ്പെ ഭാഗമാകും; പരിശോധന സിഗ്നലുകൾ ലഭിച്ച സ്ഥലം കേന്ദ്രീകരിച്ച്
വലിയ പ്രതീക്ഷകളോടെയായിരുന്നു കഴിഞ്ഞദിവസം തെരച്ചിൽ ആരംഭിച്ചത്. മരത്തടികളും ലോഹ ഭാഗങ്ങളും കണ്ടതോടെ പ്രതീക്ഷ വർധിച്ചു. വൈകിട്ട് ടയറുകളും ക്യാബിനും കണ്ടെത്തിയെങ്കിലും ഇത് അർജുൻ്റെ ട്രക്കിൻ്റേതല്ലെന്ന് സ്ഥിരീകരിച്ചതോടെ പ്രതീക്ഷ താത്കാലികമായി അസ്തമിച്ചു. എന്നാൽ ഇന്നും ഡ്രഡ്ജർ ഉപയോഗിച്ചുള്ള പരിശോധന തുടരും.