fbwpx
ഇറാന്‍റെ മിസൈൽ ആക്രമണത്തില്‍ അപലപിച്ചില്ല; യുഎന്‍ സെക്രട്ടറി ജനറലിന് പ്രവേശന വിലക്കേർപ്പെടുത്തി ഇസ്രയേൽ
logo

ന്യൂസ് ഡെസ്ക്

Last Updated : 02 Oct, 2024 05:25 PM

ഇസ്രയേല്‍ വിദേശകാര്യ മന്ത്രി ഇസ്രയേൽ കാറ്റ്സ് സമൂഹ മാധ്യമത്തിലൂടെയാണ് വിലക്ക് പ്രഖ്യാപിച്ചത്

WORLD


ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ ആന്‍റോണിയോ ഗുട്ടറസിന് രാജ്യത്ത് പ്രവേശിക്കുന്നതിനു വിലക്കേർപ്പെടുത്തി ഇസ്രയേല്‍. ഇറാന്‍റെ മിസൈൽ ആക്രമണത്തില്‍ അപലപിച്ചില്ലെന്ന് ആരോപിച്ചാണ് വിലക്ക്. ഐക്യരാഷ്ട്ര സഭയുടെ ചരിത്രത്തിലെ കളങ്കമാണ് ഗുട്ടറസെന്നും ഇസ്രയേല്‍ ആരോപിച്ചു. ഇസ്രയേല്‍ വിദേശകാര്യ മന്ത്രി ഇസ്രയേൽ കാറ്റ്സ് സമൂഹ മാധ്യമത്തിലൂടെയാണ് വിലക്ക് പ്രഖ്യാപിച്ചത്.

ഇറാൻ നടത്തിയ ഹീനമായ ആക്രമണത്തെ അസന്നിഗ്ദ്ധമായി അപലപിക്കാൻ കഴിയാത്ത ആർക്കും ഇസ്രയേലിന്‍റെ മണ്ണിൽ കാലുകുത്താൻ അർഹതയില്ലെന്ന് കാട്സ് പറഞ്ഞു. ഒക്ടോബർ 7ന് ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തെ സെക്രട്ടറി ജനറല്‍ അപലപിച്ചില്ലെന്നും ഹമാസിനെ തീവ്രവാദ സംഘടനയായി ഗൂട്ടറസ് പ്രഖ്യാപിച്ചില്ലെന്നും വിദേശകാര്യമന്ത്രി ആരോപിച്ചു. ഹമാസ്, ഹിസ്ബുള്ള, ഹൂതികള്‍, ഇറാന്‍ എന്നിങ്ങനെയുള്ളവരെ പിന്തുണയ്ക്കുന്ന സെക്രട്ടറി ജനറല്‍ ഐക്യരാഷ്ട്ര സഭയുടെ ചരിത്രത്തിലെ കളങ്കമാണെന്നും ഇസ്രയേൽ കാറ്റ്സ് കൂട്ടിച്ചേർത്തു. അൻ്റോണിയോ ഗുട്ടറസിനൊപ്പമോ അല്ലാതെയോ ഇസ്രയേൽ പൗരരെ സംരക്ഷിക്കുകയും ദേശീയ അന്തസ്സ് ഉയർത്തിപ്പിടിക്കുകയും ചെയ്യുമെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി.

2023 ഒക്ടോബറില്‍ ഗുട്ടറസ് ഹമാസിന്‍റെ ഇസ്രയേല്‍ ആക്രമണത്തില്‍ പ്രതികരിച്ചിരുന്നു. "ഹമാസ് ഇസ്രയേലില്‍ നടത്തിയ ഭീകരവും മുന്‍പെങ്ങും കേട്ടുകേള്‍വിയില്ലാത്തതുമായ ആക്രമണത്തെ അസന്നിഗ്ദ്ധമായി അപലപിക്കുന്നു. സാധാരണക്കാരെ തട്ടിക്കൊണ്ടുപോയും കൊലപ്പെടുത്തിയും നടത്തുന്ന ആക്രമണങ്ങളെ ഒരുതരത്തിലും നീതീകരിക്കാന്‍ സാധിക്കില്ല. എല്ലാ ബന്ദികള്‍ക്കും മാനുഷികമായ പരിഗണന നല്‍കുകയും ഉപാധികളില്ലാതെ ഉടനടി മോചിപ്പിക്കുകയും വേണം", ഗുട്ടറസ് പറഞ്ഞു.

Also Read: EXCLUSIVE | ലബനൻ പേജർ സ്ഫോടനം: റിന്‍സണ്‍ ജോസിന് പണമെത്തിയത് ഇസ്രയേല്‍ ബാങ്കില്‍നിന്ന്; കോടികളെത്തിയത് ആറ് ഘട്ടമായി

എന്നാല്‍, ഈ പ്രസംഗത്തിന്‍റെ രണ്ടാം ഭാഗമാണ് ഇസ്രയേലിനെ പ്രകോപിപ്പിച്ചത്. ഹമാസിന്‍റെ ആക്രമണങ്ങള്‍ ശൂന്യതയില്‍ നിന്നും സംഭവിച്ചതല്ല. കഴിഞ്ഞ 56 വർഷമായി പലസ്തീന്‍ ജനത ശ്വാസം മുട്ടിക്കുന്ന അധിനിവേശത്തിന് വിധേയരാകുകയാണ്. പലസ്തീന്‍ ജനതയുടെ മണ്ണും വീടും അവരുടെ ചുറ്റും നിലനില്‍ക്കുന്ന ആക്രമണങ്ങളും ഗുട്ടറസിന്‍റെ പ്രസംഗത്തിന്‍റെ വിഷയമായി. അതേസമയം, പലസ്തീന്‍ ജനങ്ങളുടെ ദുരിതത്തിന് ഹമാസിന്‍റെ ആക്രമങ്ങളെ നീതീകരിക്കാന്‍ സാധിക്കില്ലെന്നും ഗുട്ടറസ് കൂട്ടിച്ചേർത്തു.

പലസ്തീൻ വെസ്റ്റ് ബാങ്ക് പ്രദേശങ്ങളില്‍ ആറ് പതിറ്റാണ്ടോളം നീണ്ട അധിനിവേശം അവസാനിപ്പിക്കാൻ ഇസ്രയേലിനോട് ആവശ്യപ്പെടുന്ന നോൺ-ബൈൻഡിംഗ് പ്രമേയം കഴിഞ്ഞ മാസം യുഎൻ അംഗങ്ങൾ പിന്തുണച്ചിരുന്നു.

Also Read: ഇസ്രയേൽ-ഇറാൻ സംഘർഷം: "ഇറാനിലേക്ക് അനാവശ്യ യാത്രകൾ വേണ്ട"; ഇന്ത്യൻ പൗരൻമാർക്ക് മുന്നറിയിപ്പുമായി കേന്ദ്രം

അതേസമയം, ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ 41,689 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഹമാസ് നേതൃത്വം കൊടുക്കുന്ന ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഒക്ടോബർ 7നു ശേഷം പ്രദേശത്ത് 96,625 പേർക്ക് പരുക്കേറ്റതായാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിയവരുടെ എണ്ണം കൂടി സ്ഥിരീകരിച്ചാല്‍ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

Also Read
user
Share This

Popular

KERALA
KERALA
"റഷ്യൻ കൂലിപട്ടാളത്തിൽ കുടുങ്ങിക്കിടക്കുന്ന യുവാവിൻ്റെ മോചനം വേഗത്തിലാക്കണം"; വിദേശകാര്യ മന്ത്രിക്ക് കത്തയച്ച് കെ.സി. വേണുഗോപാൽ