fbwpx
കളമശേരി പോളിടെക്നിക്കിലെ കഞ്ചാവ് കേസ്: വിദ്യാർഥികൾ ക്യാംപസിന് പുറത്തും ലഹരി വിൽപ്പന നടത്തിയെന്ന് മൊഴി
logo

ന്യൂസ് ഡെസ്ക്

Last Updated : 16 Mar, 2025 09:35 AM

കൊല്ലം സ്വദേശിയായ മൂന്നാം വർഷ വിദ്യാർഥിയാണ് മുഖ്യപ്രതി.

KERALA


കളമശേരി പോളി ടെക്നിക്കിലെ കഞ്ചാവ് കേസിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. കേസിൽ പ്രതികളായ വിദ്യാർഥികൾ ക്യാംപസിന് പുറത്തും ലഹരിമരുന്ന് വിൽപ്പന നടത്തിയിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചു.

പ്രതികൾ മൊത്ത കച്ചവടക്കാരനിൽ നിന്ന് വാങ്ങിയത് നാല് കിലോ കഞ്ചാവെന്നാണ് ഇന്നലെ പിടിയിലായ പൂർവ വിദ്യാർഥികൾ പൊലീസിന് മൊഴി നൽകിയത്. എന്നാൽ പൊലീസ് കണ്ടെത്തിയത് രണ്ട് കിലോ കഞ്ചാവ് മാത്രമാണ്. ശേഷിക്കുന്ന രണ്ട് കിലോ ക്യാംപസിന് പുറത്ത് വിൽപ്പന നടത്തിയെന്നും ഇവരുടെ മൊഴിയുണ്ട്.


ലഹരി മരുന്ന് സൂക്ഷിക്കാനുള്ള സുരക്ഷിത ഇടമായാണ് ഹോസ്റ്റലിനെ കണ്ടിരുന്നതെന്നും പൂർവ വിദ്യാർഥികൾ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. അതേസമയം, പൂർവ വിദ്യാർഥികളിൽ നിന്നും നാല് കിലോ കഞ്ചാവ് വാങ്ങിയ മൂന്നാം വർഷ വിദ്യാർഥിക്ക് വേണ്ടി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. കൊല്ലം സ്വദേശിയായ മൂന്നാം വർഷ വിദ്യാർഥിയാണ് മുഖ്യപ്രതി.


ആകാശിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുമ്പോൾ വന്ന ഫോൺ കോളിൽ അന്വേഷണം തുടരുകയാണ്. ആകാശിന്റെ ഫോണിലേക്ക് വിളിച്ചത് കോട്ടയം സ്വദേശിയായ വിദ്യാർഥിയണ്. സാധനം സേഫ് അല്ലെ എന്നായിരുന്നു ഇയാൾ ചോദിച്ചത്.

ALSO READ: കളമശേരി പോളിടെക്‌നിക്കിലെ കഞ്ചാവ് വേട്ട: പ്രധാന പ്രതി കൊല്ലം സ്വദേശി, തെരച്ചിൽ ഊർജിതം


സംഭവത്തിൽ അഭിരാജ്, ആകാശ്, ആദിത്യൻ എന്നിവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇതിൽ രണ്ട് പേരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഇവരെ സസ്പെൻഡ് ചെയ്തുള്ള ഉത്തരവ് പുറത്തിറക്കിയ കോളേജ് അധികൃതർ ആഭ്യന്തര അന്വേഷണത്തിനും നിർദേശം നൽകി. ഹോളി ആഘോഷത്തിനാണ് കഞ്ചാവ് എത്തിച്ചതെന്നും കഞ്ചാവ് വിതരണത്തിന് വിദ്യാർഥികളിൽ നിന്ന് പണപ്പിരിവ് നടത്തിയെന്നും പൊലീസ് അറിയിച്ചു.

WORLD
പാകിസ്ഥാൻ സൈനികവ്യൂഹത്തിന് നേരെ ബോംബാക്രമണം; 7 സൈനികർ കൊല്ലപ്പെട്ടു; ഉത്തരവാദിത്വം ഏറ്റെടുത്ത് ബലൂച് ലിബറേഷൻ ആർമി
Also Read
user
Share This

Popular

KERALA
WORLD
ഷഹബാസ് വധം: താമരശേരിയിലെ അനധികൃത ട്യൂഷൻ സെൻ്ററുകൾ അടച്ചുപൂട്ടണമെന്ന് ഡിഇഒ