കസ്റ്റമര്‍ റെഫറല്‍ പ്രോഗ്രാമുകള്‍ ,മേളകളും സ്റ്റാളുകളും,അങ്ങനെ നമ്മളെ അടയാളപ്പെടുത്താനുള്ള, ആളുകളിലേക്കെത്താനുള്ള എല്ലാ വഴികളും പ്രയോജനപ്പെടുത്തുക. ഒപ്പം മികച്ച സേവനം കൂടി കസ്റ്റമേഴ്സിന് നൽകാൻ കഴിഞ്ഞാൽ നിങ്ങളുടെ സംരംഭത്തിൻ്റെ വിജയ സാധ്യത ഏറെ വർധിക്കും.
പല പല കമ്പനികൾ.പല പല ജോലികൾ കുറേക്കാലം കഴിയുമ്പോൾ ഓടിയോടി മടുത്തു ഒരു കുഞ്ഞു ബിസിനസ് തുടങ്ങി അതൊക്കെ നോക്കി നടത്തി സ്വസ്ഥമായി ജീവിച്ചോലോ എന്നൊക്കെ ആലോചിക്കുവരേറെയാണ്. കുറ്റം പറയാൻ പറ്റില്ല. ജീവിതത്തിൽ ഒരു പാടു തിരക്കുകളിലൂടെ കടന്നുപോകുമ്പോൾ , ജോലിഭാരം കൂടുമ്പോൾ ഒന്നു സ്വസ്ഥമാകുക എന്നതാകും ഏവരും കാണുന്ന പോംവഴി. വെറുതെയിരിക്കാൻ പറ്റില്ല എന്നതും, ഒരു വരുമാനം കണ്ടെത്തണം എന്നുകൂടി വരുമ്പോൾ സ്വന്തമായി എന്തെങ്കിലും തുടങ്ങാമെന്നും ആളുകൾ ചിന്തിക്കും.
വൻകിട പദ്ധതികളല്ല മറിച്ച് നമ്മുടെ അഭിരുചികൾ തിരിച്ചറിഞ്ഞ് ആസ്വദിച്ച് ചെയ്യാവുന്ന ചെറിയ പരിപാടികളാണ് ഭൂരിഭാഗം പോരും തെരഞ്ഞെടുക്കുക.അങ്ങനെ ചെറിയരീതിയിലെങ്കിലും ബിസിനസ് മുന്നോട്ടുപോകണമെങ്കിൽ അടിസ്ഥാനമായി ഒരുക്കേണ്ട എല്ലാ സാഹചര്യങ്ങളും വേണ്ടതാണ്. ബിസിനസ് എത്ര ചെറുതാണങ്കിലും മാർക്കറ്റിംഗ് ൻ്റെ കാര്യത്തിൽ പിറകോട്ട് പോകേണ്ടതില്ല. ഇനി അതിനൂടെ കാശു മുടക്കണോ എന്ന ആശങ്കയാണെങ്കിൽ. ടെൻഷനാകണ്ട അതിനും വഴികളുണ്ട്.
ഏത് സംരംഭമായാലും ചെറിയതോതിലെങ്കിലും മാർക്കറ്റിംഗ് വേണം. ഒരു ബ്രാന്റോ ഒരു പ്രൊഡക്ടോ ഒരു സർവ്വീസോ ഇവയെ എപ്പോഴും ലൈവാക്കി ലൈംലൈറ്റിൽ നിർത്തുക, ആളുകളുടെ ഇടയിൽ ചർച്ചയാക്കുക എന്നതാണ് മാർക്കറ്റിങ്ങിന്റെ പ്രധാന ലക്ഷ്യം. വലിയവലിയ ബിസിനസുകളിൽ പ്രത്യേകമായി മാർക്കറ്റിംഗ് വിങ്ങും ടീമുമൊക്കെ കാണും. അതല്ലാത്ത കുഞ്ഞൻ സംരംഭങ്ങൾ വലിയ കാശുമുടക്കില്ലാതെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്.
Also Read; സ്വർണ വായ്പ എളുപ്പമാണ് ... പക്ഷെ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?
ഗൂഗിള്‍ ബിസിനസ് പ്രൊഫൈല്‍- നിങ്ങളുടെ സ്ഥാപനത്തിൻ്റെ വിവരങ്ങൾ ഉപഭോക്താക്കൾ കാണവുന്ന വിധം ഒരു പ്രൊഫൈൽ. കസ്റ്റമേഴ്സിൻ്റെ കുറച്ചു പോസിറ്റീവ് റിവ്യൂസ് കൂടി വന്നാൽ അത് കൂടുതൽ ഗുണം ചെയ്യും. സംരംഭത്തെക്കറിച്ച് അറിയാൻത്തുവരെ കൂടുതൽ ആകർഷിക്കാൻ അത്തരം അഭിപ്രായങ്ങൾക്ക് കഴിയും.
മറ്റൊന്ന് ഗൂഗിളിന്റെ സെര്‍ച്ച് എഞ്ചിന്‍ ഒപ്റ്റിമൈസേഷന്‍ സാധ്യതയാണ്. അതായത് എസ്ഇഒ. ആളുകളുടെ സെർച്ചിലേക്ക് നമ്മളെ എത്തിക്കുന്ന, അത്തരത്തിൽ സ്ഥാപനത്തെ ,അല്ലെങ്കിൽ സേവനത്തെ ഡിജിറ്റൽ ലോകത്ത് അടയാളപ്പെടുത്തിവയ്ക്കുന്ന സാങ്കേതിക സഹായമാണ് എസ്ഇഒ. ഒരു എസ്ഇഒ എക്സ്പേര്‍ട്ടിനെക്കൊണ്ട് അത് ചെയ്യിച്ചെടുത്താൽ നമ്മുടെ പേജിലേക്ക് ആളുകളെ എത്തിക്കാൻ സാധിക്കും.
മറ്റൊന്ന് സോഷ്യൽ മീഡിയ. ഏതെങ്കിലും തരത്തിൽ ഒരു പബ്സിസിറ്റിക്ക് ശ്രമിക്കുന്നവർക്ക് ഇന്ന് ഒഴിവാക്കാനാകാത്ത ഒന്നാണ് സോഷ്യൽ മീഡിയ. അത് തരുന്ന ഒരു പേജെങ്കിലും പ്രധാന സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ തയ്യാറാക്കുക. അത് ആക്ടീവാക്കി നിർത്തുക.കച്ചവടവും ബ്രാന്റിങ്ങുമെല്ലാം നടത്താൻ സഹായിക്കുന്ന ഒരു വഴിയാണത്.
അതുപോലെ തന്നെ കഴിയുന്ന രീതിയിൽ ഡിസ്കൗണ്ടുകളും ഫ്രീബികളും കൊടുക്കുക, നമുക്ക് കിട്ടിയില്ലെങ്കിലും ബിസിനസ് അവാർഡുകളിലും പരിപാടികളിലും പങ്കെടുത്ത് കോൺടാക്റ്റ്സ് ഉണ്ടാക്കുക.കസ്റ്റമര്‍ റെഫറല്‍ പ്രോഗ്രാമുകള്‍ ,മേളകളും സ്റ്റാളുകളും,അങ്ങനെ നമ്മളെ അടയാളപ്പെടുത്താനുള്ള, ആളുകളിലേക്കെത്താനുള്ള എല്ലാ വഴികളും പ്രയോജനപ്പെടുത്തുക. ഒപ്പം മികച്ച സേവനം കൂടി കസ്റ്റമേഴ്സിന് നൽകാൻ കഴിഞ്ഞാൽ നിങ്ങളുടെ സംരംഭത്തിൻ്റെ വിജയ സാധ്യത ഏറെ വർധിക്കും.