പരിക്കേറ്റ രത്നമ്മയുടേയും മണിയപ്പൻ്റേയും ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
കൊല്ലം കല്ലുവാതുക്കലിൽ അമ്മായിയമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഗൃഹനാഥൻ വീടിന് തീയിട്ട ശേഷം ജീവനൊടുക്കാൻ ശ്രമിച്ചു. വധശ്രമത്തിന് പിന്നാലെ ഗൃഹനാഥനായ മണിയപ്പൻ കഴുത്തറുത്താണ് ജീവനൊടുക്കാൻ ശ്രമിച്ചത്.
പരിക്കേറ്റ രത്നമ്മയുടേയും മണിയപ്പൻ്റേയും ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. കുടുംബ പ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.
ALSO READ: കളമശേരി പോളിടെക്‌നിക്കിലെ കഞ്ചാവ് വേട്ട: മുഖ്യപ്രതി പിടിയിൽ