fbwpx
ഉറങ്ങിക്കിടന്ന രണ്ടു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് വാട്ടർ ടാങ്കിൽ ഉപേക്ഷിച്ചു; പിതാവ് അറസ്റ്റിൽ
logo

ന്യൂസ് ഡെസ്ക്

Last Updated : 16 Mar, 2025 01:34 PM

പീഡനവിവരം പുറത്തുപറയുമെന്ന ചിന്തയിൽ കുഞ്ഞിനെ പിതാവ് വാട്ടർ ടാങ്കിൽ ഉപേക്ഷിച്ച് കൊല്ലാൻ ശ്രമിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു

NATIONAL


രാജ്യത്തെ നടുക്കി തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിലെ പീഡനം. ഉറങ്ങിക്കിടന്ന രണ്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ടെറസിലെ വാട്ടർ ടാങ്കിൽ ഉപേക്ഷിച്ച് കൊല്ലാൻ ശ്രമിച്ച പിതാവ് അറസ്റ്റിലായി. കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.


കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ നാലു മണിയോടെയാണ് സംഭവം. അമ്മയുടെ അരികിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ പ്രതി ടെറസിലേക്ക് കൊണ്ടുപോയി ലൈംഗികമായി  പീഡിപ്പിക്കുകയായിരുന്നു. അതിക്രമത്തിനിടെ കുട്ടി ഉണർന്നു. ഇതോടെ പീഡന വിവരം പുറത്തുപറയുമെന്ന ചിന്തയിൽ ഇയാൾ കുട്ടിയെ വാട്ടർ ടാങ്കിൽ ഉപേക്ഷിച്ച് കൊല്ലാൻ ശ്രമിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. പീഡന ശേഷം ഒന്നും സംഭവിക്കാത്തത് പോലെ ഇയാൾ വീണ്ടും കിടന്നുറങ്ങിയെന്നും പൊലീസ് വ്യക്തമാക്കി.


ALSO READ: എ.ആർ. റഹ്‌മാൻ ആശുപത്രി വിട്ടു; ആരോഗ്യനില വഷളായത് നിർജലീകരണം മൂലമെന്ന് റിപ്പോർട്ട്


ഏകദേശം 45 മിനിറ്റോളം കുട്ടി വാട്ടർ ടാങ്കിൽ കിടന്നു. അടുത്ത് കിടന്ന കുട്ടിയെ കാണാനില്ലെന്ന് മനസിലാക്കിയതോടെയാണ് അമ്മയും അമ്മായിയമ്മയും തിരച്ചിൽ ആരംഭിച്ചത്. പ്രതിയും കുഞ്ഞിനായി തിരച്ചിലിൽ പങ്കുചേർന്നിരുന്നു. പലപ്പോഴും കുഞ്ഞിനെ ആരെങ്കിലും തട്ടികൊണ്ടുപോയതാവാം എന്ന് പറഞ്ഞ് പ്രതി ഇരുവരെയും തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതായും റിപ്പോർട്ടുണ്ട്. ടാങ്കിന് സമീപം കുട്ടിയുടെ വസ്ത്രം കണ്ടതോടെയാണ് വാട്ടർ ടാങ്കിൽ നിന്നും കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആന്തരികാവയവങ്ങളിൽ അടക്കം വെള്ളം കയറിയതിനാൽ ആരോഗ്യനില ഗുരുതരമാണ്.

പിതാവിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയതോടെയാണ് അമ്മ പൊലീസിൽ പരാതി നൽകിയത്. വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. 30കാരനായ ഇയാളെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തിരിക്കുകയാണ്.

KERALA
ലഹരിക്ക് ഇരയായവരെ ഇരയായി തന്നെ കാണണം; അവർക്ക് മറ്റൊരു ചിത്രം നൽകേണ്ടതില്ല: മുഖ്യമന്ത്രി
Also Read
user
Share This

Popular

KERALA
KERALA
'മുനമ്പം ജുഡീഷ്യല്‍ കമ്മീഷന് നിയമ സാധുതയില്ല'; നിയമനം റദ്ദാക്കി ഹൈക്കോടതി; അപ്പീൽ പോകുമെന്ന് സർക്കാർ