ആമയിഴഞ്ചാൻ അപകടത്തിന് അഞ്ചുമാസമാകുന്ന ഈ വേളയിൽ, പാലക്കാട് നിന്ന് തിരുവനന്തപുരത്തെത്തി, ഇവിടുത്തെ കഥ തന്നെ പ്രമേയമാക്കുമ്പോൾ മൂകാഭിനയ വേദി അധികാരികൾക്കും ഒരു ഓർമപ്പെടുത്തലാകുകയാണ്
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ആളില്ലെന്ന വിമർശനങ്ങൾക്കിടയിലും മൂകാഭിനയ വേദി സജീവമായിരുന്നു. മികച്ച ഒരുപറ്റം പ്രകടനങ്ങൾക്കിടയിൽ പാലക്കാട് നിന്നെത്തിയ ഒരു കൂട്ടം കുട്ടികൾ സമൂഹത്തിന് നൽകിയ ഒരു പാഠമുണ്ട്. ഒരു സമയത്തിന് ശേഷം ഒന്നും മറക്കരുതെന്ന പാഠം.
ALSO READ: കലോത്സവത്തിന്‍റെ ആവേശമായി പണിയ നൃത്തം; പങ്കെടുത്ത എല്ലാ ടീമുകൾക്കും എ ഗ്രേഡ്
മത്സരം നടന്ന വഴുതക്കാട് കാർമൽ സ്കൂളിൽ മൂകാഭിനയ മത്സരത്തിൽ പതിവ് പോലെ സമകാലിക വിഷയങ്ങൾക്ക് പഞ്ഞമില്ലായിരുന്നു. നിറഞ്ഞ സദസിൽ, മികച്ചതേതെന്ന് പറയാൻ പറ്റാത്ത പ്രകടനങ്ങൾ. എങ്കിലും മലയാളി മറന്നു തുടങ്ങിയ ഒരു സംഭവത്തെയാണ് പാലക്കാട് നിന്നെത്തിയ ഒരു കൂട്ടം കുട്ടികൾ ഓർമിപ്പിച്ചത്. ആമയിഴഞ്ചാൻ തോട്ടിലേക്ക് ഇവിടെ നിന്ന് കേവലം നാല് കിലോമീറ്റർ മാത്രം ദൂരമാണുള്ളത്. കിലോമീറ്ററുകൾ അകലെ നിന്നെത്തിയ കുട്ടികൾ ആവിഷ്കരിച്ചത് അഞ്ചു മാസം മുൻപ് ജീവൻ നഷ്‌ടമായ ജോയിയുടെ ജീവിതവും. ദിവസങ്ങൾ ചർച്ച ചെയ്ത വിഷയത്തിനും അപ്പുറം, മാധ്യമങ്ങൾ ശ്രദ്ധ കൊടുക്കാതിരുന്ന മറ്റൊരു ജീവിതം അയാൾക്കുണ്ടായിരുന്നു. മകൻ നഷ്ടപ്പെട്ട ഒരമ്മയുടെ വേദന.
ആമയിഴഞ്ചാൻ അപകടത്തിന് അഞ്ചുമാസമാകുന്ന ഈ വേളയിൽ, പാലക്കാട് നിന്ന് തിരുവനന്തപുരത്തെത്തി, ഇവിടുത്തെ കഥ തന്നെ പ്രമേയമാക്കുമ്പോൾ മൂകാഭിനയ വേദി അധികാരികൾക്കും ഒരു ഓർമപ്പെടുത്തലാകുകയാണ്.
ALSO READ: ശബ്ദത്തിലൂടെ കലോത്സവം ആസ്വദിക്കുന്ന സുഗുണന്‍ മാഷ്
(IN VIDEO)