അധ്യാപകൻ സ്ഥാപനത്തിലെ സ്ഥിര, താൽക്കാലിക ഉദ്യോഗസ്ഥൻ അല്ല
കേരള സർവകലാശാലയിൽ ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ട സംഭവത്തിൽ വീഴ്ച വരുത്തിയ അധ്യാപകനെ സസ്പെൻഡ് ചെയ്യാനാകില്ലെന്ന് ഐസിഎം ഡയറക്ടർ. അധ്യാപകൻ സ്ഥാപനത്തിലെ സ്ഥിര, താൽക്കാലിക ഉദ്യോഗസ്ഥൻ അല്ല. മണിക്കൂർ വേതനത്തിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥൻ മാത്രമാണ്. അതിനാൽ പഠിപ്പിക്കാനായി കോളേജിലേക്ക് ക്ഷണിക്കാതിരിക്കാം എന്നതല്ലാതെ മറ്റൊരു നടപടിയും സ്വീകരിക്കാനാകില്ലെന്നും ഐസിഎം ഡയറക്ടർ വ്യക്തമാക്കി.
അതേസമയം, ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ കേരള സര്‍വകലാശാല വീഴ്ച സമ്മതിച്ചു. അധ്യാപകനും പരീക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ക്കും വീഴ്ചയുണ്ടായെന്നും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ പറഞ്ഞു. സിന്‍ഡിക്കേറ്റ് തീരുമാനമനുസരിച്ച് തിങ്കളാഴ്ച സ്‌പെഷ്യല്‍ പരീക്ഷ നടത്തും. കേരള സര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ എംബിഎ പരീക്ഷയെഴുതിയ 71 വിദ്യാര്‍ത്ഥികളുടെ ഉത്തരകടലാസുകളാണ് നഷ്ടപ്പെട്ടത്. വിഷയം ചര്‍ച്ചയായതോടെ മൂല്യനിര്‍ണയത്തിന് നിയോഗിച്ച അധ്യാപകനെ പഴിച്ച സര്‍വകലാശാലയാണ് നിലവില്‍ കുറ്റസമ്മതം നടത്തിയത്. ഒപ്പം കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാക്കുമെന്നും വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ പറഞ്ഞു.
Also Read: ഐബി ഉദ്യോഗസ്ഥയുടെ മരണം: 'ലൈംഗിക ചൂഷണം നടന്നിട്ടുണ്ട്'; തെളിവുകൾ ഹാജരാക്കിയതായി മേഘയുടെ പിതാവ്
ഉത്തരകടലാസ് നഷ്ടപ്പെട്ട അധ്യാപകനെ ആഭ്യന്തര അന്വേഷണത്തിനു ശേഷം പരീക്ഷ നടത്തിപ്പുകളില്‍ പൂര്‍ണമായും ഡീ-ബാര്‍ ചെയ്യാനാണ് തീരുമാനം. പരീക്ഷ കണ്‍ട്രോളര്‍ കൈമാറുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വീഴ്ച വരുത്തിയ ജീവനക്കാരക്കെതിരെ നടപടി സ്വീകരിക്കുമെന്നും വി.സി പറഞ്ഞു. ഈ അധ്യാപകനെതിരെ മറ്റ് നടപടികള്‍ സ്വീകരിക്കാന്‍ സാങ്കേതികമായി സർവകലാശാലയ്ക്ക് സാധിക്കില്ലെന്നാണ് ഐസിഎം ഡയറക്ടറുടെ പ്രതികരണം വ്യക്തമാക്കുന്നത്.