മതവും രാഷ്ട്രീയവും രണ്ടും രണ്ടാണ്. അത് രണ്ടും കൂട്ടിക്കുഴയ്ക്കരുത് എന്നും എ. രാജ പറഞ്ഞു.
വഖഫ് ഭേദഗതി ബില്‍ ഭരണഘടനാവിരുദ്ധമെന്ന് ഡിഎംകെ എം.പി എ. രാജ. വഖഫ് ഭേദഗതി ബില്‍ സംബന്ധിച്ച ചര്‍ച്ചയില്‍ ലോക്‌സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബില്‍ മുസ്ലീം വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
മതവും രാഷ്ട്രീയവും രണ്ടും രണ്ടാണ്. അത് രണ്ടും കൂട്ടിക്കുഴയ്ക്കരുത് എന്നും എ. രാജ പറഞ്ഞു. അതേസമയം വഖഫ് ഭേദഗതി ബില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയക്കുകയും ചെയ്തു.
സംയുക്ത പാര്‍ലമെന്ററി സമിതി നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി പരിഷ്‌കരിച്ച വഖഫ് ബില്ലിന്മേലുള്ള ചര്‍ച്ച പാര്‍ലമെന്റില്‍ നടന്നുകൊണ്ടിരിക്കുകയാണ്. കേന്ദ്രമന്ത്രി കിരണ്‍ റിജിജുവാണ് ലോക്‌സഭയില്‍ ബില്‍ അവതരിപ്പിച്ചത്. മുസ്ലീങ്ങള്‍ മാത്രമല്ല, രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും ബില്ലിനെ പിന്തുണയ്ക്കുമെന്ന് ഉറപ്പാണെന്നാണ് കിരണ്‍ റിജിജു പറഞ്ഞത്.
എല്ലാ ചട്ടങ്ങളും പാലിച്ചാണ് ബില്‍ അവതരിപ്പിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ സഭയില്‍ പറഞ്ഞിരുന്നു. സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി രൂപീകരിക്കണമെന്നത് പ്രതിപക്ഷത്തിന്റെ നിര്‍ബന്ധമായിരുന്നു. കോണ്‍ഗ്രസിനെ പോലെ ഒരു കമ്മിറ്റി ഞങ്ങള്‍ക്കില്ല. ഞങ്ങള്‍ക്കൊരു ഒരു ജനാധിപത്യ കമ്മിറ്റിയുണ്ട്, അവിടെയാണ് കാര്യങ്ങള്‍ ചിന്തിക്കുന്നത്. കമ്മിറ്റി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നു, അതിന്റെ അടിസ്ഥാനത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നു. മാറ്റങ്ങള്‍ അംഗീകരിക്കുന്നില്ലെങ്കില്‍, കമ്മിറ്റിയുടെ ഉദ്ദേശ്യം എന്തായിരുന്നു? ബില്‍ അവതരണത്തില്‍ ക്രമ പ്രശ്‌നമില്ലെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേര്‍ത്തു.
ചോദ്യോത്തര വേളയ്ക്കു ശേഷമാണ് പരിഗണനയ്ക്കും പാസാക്കലിനുമായി ബില്‍ അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ പാര്‍ലമെന്ററിന്റെ ചരിത്രത്തില്‍ ഇതുവരെ ഇരുസഭകളുടെയും സംയുക്ത സമിതിയില്‍ വഖഫ് ഭേദഗതി ബില്ലിനെക്കുറിച്ച് ചര്‍ച്ച നടന്നിട്ടില്ലെന്നാണ് കിരണ്‍ റിജിജുവിന്റെ അവകാശവാദം. വിവിധ സമുദായങ്ങളിലെ, സംസ്ഥാന നേതൃത്വങ്ങളില്‍ നിന്നും 284 പ്രതിനിധികളാണ് കമ്മിറ്റിക്ക് മുമ്പാകെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അവതരിപ്പിച്ചത്. 25 സംസ്ഥാന സര്‍ക്കാരുകളും, കേന്ദ്രഭരണ പ്രദേശങ്ങളും, വഖഫ് ബോര്‍ഡുകളും അവരുടെ നിവേദനങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും കിരണ്‍ റിജിജു കൂട്ടിച്ചേര്‍ത്തു.
എട്ട് മണിക്കൂര്‍ നീണ്ട ചര്‍ച്ചയായിരിക്കും ബില്ലില്‍ നടക്കുക. നാളെയാണ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുക. ഇരുസഭയിലും ഭൂരിപക്ഷമുള്ളതിനാല്‍ ബില്‍ പാസാക്കാമെന്ന കണക്കുക്കൂട്ടലിലാണ് എന്‍ഡിഎ സര്‍ക്കാര്‍. അതേസമയം, പ്രതിരോധം കടുപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. എല്ലാ അംഗങ്ങളും സഭയില്‍ ഹാജരായിരിക്കണമെന്ന് ബിജെപിയും കോണ്‍ഗ്രസും തങ്ങളുടെ എംപിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.