fbwpx
വഖഫ് നിയമം; ബിജെപിക്കെതിരെ സിറോ മലബാർ സഭ, ആശങ്കകൾ പ്രധാനമന്ത്രിയെ അറിയിക്കാൻ മുനമ്പം സമര സമിതി
logo

ന്യൂസ് ഡെസ്ക്

Last Updated : 16 Apr, 2025 01:04 PM

മുനമ്പം പ്രശ്നത്തിൽ സഭയ്ക്ക് നിരാശയാണ്. 186 ദിവസമായി സമരം നടത്തുന്ന മുനമ്പത്തെ ജനങ്ങളെ ചില രാഷ്ട്രീയ പാർട്ടികൾ തെറ്റിദ്ധരിപ്പിച്ചുവെന്ന് സഭാ വക്താവ് ഫാ.ആൻ്റണി വടക്കേക്കര.

KERALA

വഖഫ് നിയമ ഭേദഗതിയിൽ ബിജെപിക്ക് എതിരെ സിറോ മലബാർ സഭ. നിയമ ഭേദഗതി കൊണ്ടുമാത്രം മുനമ്പത്തെ പ്രശ്നം പരിഹരിക്കപ്പെടില്ല. പക്ഷേ ചില രാഷ്ട്രീയ പാർട്ടികൾ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. അത്തരം തെറ്റിദ്ധാരണയുടെ പേരിലാകാം ചില പാർട്ടികൾക്ക് അനുകൂലമായ പ്രതികരണം ഉണ്ടായതെന്നുമായിരുന്നു സഭയുടെ പ്രതികരണം. അതിനിടെ മുനമ്പം വിഷയത്തിൽ  കേന്ദ്രസർക്കാർ വഞ്ചിക്കുകയായിരുന്നുവെന്ന് ആരോപിച്ച് എൽഡിഎഫ്, യുഡിഎഫ് നേതാക്കളും രംഗത്തെത്തി. 


വഖഫ് നിയമ ഭേദഗതി കൊണ്ടുമാത്രം മുനമ്പം പ്രശ്നം പരിഹരിക്കാനാകില്ലെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു ഇന്നലെ തുറന്നുപറഞ്ഞതിന് പിന്നാലെയാണ് സിറോ മലബാർ സഭയുടെ പ്രതികരണം. മുനമ്പം പ്രശ്നത്തിൽ സഭയ്ക്ക് നിരാശയാണ്. 186 ദിവസമായി സമരം നടത്തുന്ന മുനമ്പത്തെ ജനങ്ങളെ ചില രാഷ്ട്രീയ പാർട്ടികൾ തെറ്റിദ്ധരിപ്പിച്ചുവെന്ന് സഭാ വക്താവ് ഫാ.ആൻ്റണി വടക്കേക്കര.


നിയമഭേദഗതി വന്നതിൽ സഭയ്ക്ക് സന്തോഷമുണ്ട്. പക്ഷേ അതിന്ക്ക് മുൻകാല പ്രാബല്യം ഉണ്ടാകേണ്ടതായിരുന്നു. അതായിരുന്നു സഭയുടേയും സമരസമിതിയുടേയും ആവശ്യം. രാഷ്ട്രീയക്കാർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടാകും, സഭയ്ക്കതില്ല. പുതിയ സാഹചര്യത്തിൽ ആശങ്കകൾ പ്രധാനമന്ത്രിയെ അറിയിക്കുമെന്ന് സമരസമിതിയും അറിയിച്ചു.


നിയമത്തിൻ്റെ ഏത് വകുപ്പാണ് മുനമ്പത്തുള്ളവർക്ക് സംരക്ഷണം തരുന്നതെന്ന് എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ ചോദിച്ചു. മുനമ്പത്തെ പുറകിൽ നിന്ന് കുത്തി ചതിച്ചത് എൽഡിഎഫ് ആണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ്റെ പ്രതികരണം. പുതിയ സാഹചര്യത്തിൽ ആശങ്കകൾ പ്രധാനമന്ത്രിയെ അറിയിക്കുമെന്ന് മുനമ്പം സമരസമിതിയും അറിയിച്ചു.



Also Read;ആലപ്പുഴ അരൂക്കുറ്റി സ്വദേശി വനജ (50) യാണ് മരിച്ചത്


ബിജെപി മുനമ്പം ജനതയെ വഞ്ചിച്ചുവെന്ന് എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ പറഞ്ഞു. ഇപ്പോൾ പാസാക്കിയ നിയമത്തിന്റെ ഏത് വകുപ്പാണ് മുനമ്പത്തുള്ളവർക്ക് സംരക്ഷണം നൽകുന്നതെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണം.


മത്സ്യത്തൊഴിലാളികളെ കേന്ദ്രമന്ത്രി മുനമ്പം പറഞ്ഞ് വഞ്ചിക്കുകയായിരുന്നുവെന്ന് യുഡിഎഫ് കൺവീനർ എം. എം.ഹസ്സൻ. വർഗീയ സ്പർദ്ധ ഉണ്ടാക്കാനുള്ള ശ്രമമാണ് ബിജെപിയും കേന്ദ്ര സർക്കാരും നടത്തുന്നത്. പിണറായി വിജയൻ്റേയും ലക്ഷ്യം മുനമ്പം വിഷയം രൂക്ഷമാക്കുകയാണെന്നും ഹസ്സൻ.


പ്രശ്നം പരിഹരിക്കാൻ നിയമപരമായ ഫോർമുല യുഡിഎഫിനുണ്ടെന്നും പ്രതിപക്ഷ നേതാവ് പറയുന്നു. ചുരുക്കത്തിൽ, കേന്ദ്രമന്ത്രി കിരൺ റിജിജുവിൻ്റെ പ്രതികരണം കഴിഞ്ഞ് 24 മണിക്കൂർ പിന്നിടുമ്പോൾ സഭയും സമരസമിതിയും കേന്ദ്രസർക്കാരിനും ബിജെപിക്കുമെതിരെ പരസ്യനിലപാട് എടുക്കുന്നു. യുഡിഎഫ് കേന്ദ്രത്തേയും സംസ്ഥാന സർക്കാരിനേയും ഒരേ പോലെ പഴിചാരുന്നു.

MALAYALAM MOVIE
ലഹരി പരിശോധനയ്ക്കിടെ ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങിയോടി ഷൈൻ ടോം ചാക്കോ; ചോദ്യം ചെയ്യാൻ ഡാൻസാഫ്
Also Read
user
Share This

Popular

MALAYALAM MOVIE
NATIONAL
'അനുഭവം പറഞ്ഞത് നടനായിരുന്നെങ്കില്‍, അയാള്‍ ലഹരി വിരുദ്ധ ക്യാംപയ്‌നിന്റെ അംബാസിഡര്‍ ആയേനേ'; ജോളി ചിറയത്ത്