ഇന്‍സ്റ്റഗ്രാമില്‍ പാട്ട് തെരഞ്ഞെടുക്കുന്നത് പോലെ വാട്‌സ് ആപ്പിലും ഇഷ്ടമുള്ള പാട്ട് തെരഞ്ഞെടുത്ത് ഇഷ്ടമുള്ള ഭാഗം ചേര്‍ക്കാം.
വാട്‌സ് ആപ്പ് സ്റ്റാറ്റസില്‍ ഇനി പാട്ടും കേള്‍ക്കാം എന്ന വാര്‍ത്ത കേട്ടതു മുതല്‍ അത് സത്യമാണോ എന്നറിയാന്‍ വാട്‌സ് ആപ്പ് സ്റ്റാറ്റസ് ചെക്ക് ചെയ്തവരാണ് നമ്മളെല്ലാവരും. പക്ഷേ, നിരാശയായിരുന്നു ഫലം. സ്റ്റാറ്റസില്‍ അങ്ങനെയൊരു അപ്‌ഡേഷന്‍ എത്തിയിട്ടില്ല. പിന്നെ എന്തുകൊണ്ടാകും അങ്ങനെയൊരു വാര്‍ത്ത വന്നത്. അതൊരു വ്യാജ വാര്‍ത്തയായിരുന്നു?
എന്നാല്‍, സംഗതി സത്യമാണ്. ഇന്‍സ്റ്റഗ്രാമിലേതു പോലെ വാട്‌സ്ആപ്പില്‍ ഇനി പാട്ടും കൂടി സ്റ്റ്റ്റസില്‍ ചേര്‍ക്കാം. പക്ഷേ, അതിനായി അല്‍പം കൂടി കാത്തിരിക്കണമെന്ന് മാത്രം. wabetainfo.com ലാണ് പുതിയ റിപ്പോര്‍ട്ട് വന്നത്. നിലവില്‍ പുതിയ ഫീച്ചര്‍ ടെസ്റ്റ് ചെയ്ത് വരുന്നതേ ഉള്ളൂ. ഇതിന്റെ ഭാഗമായി തെരഞ്ഞെടുത്ത ആന്‍ഡ്രോയിഡ്, ഐഒഎസ് പതിപ്പുകളിലെ ബീറ്റ ഉപയോക്താക്കളില്‍ മാത്രമാണ് പരീക്ഷണം. ഉടന്‍ തന്നെ പുതിയ അപ്‌ഡേഷന്‍ എല്ലാ വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്കും ലഭ്യമാകും.
Also Read: കടുത്ത നടപടികളിലേക്ക് സുക്കര്‍ബര്‍ഗ്; 3600 ഓളം ജീവനക്കാരെ പിരിച്ചുവിടുമെന്ന് META
റിപ്പോര്‍ട്ട് പറയുന്നതനുസരിച്ച്, ഐഒഎസ്, ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കെല്ലാം പുതിയ അപ്‌ഡേഷന്‍ ഉടന്‍ ലഭ്യമാകും. വാട്‌സ് ആപ്പ് സ്റ്റാറ്റസ് വിന്‍ഡോയില്‍ ടെക്‌സ്റ്റ്, ഡ്രോയിങ് ഓപ്ഷന് സമീപത്തായി മ്യൂസിക് ചേര്‍ക്കാനുള്ള പുതിയ ഐക്കണും ലഭ്യമാകും. ഇന്‍സ്റ്റഗ്രാമില്‍ പാട്ട് തെരഞ്ഞെടുക്കുന്നത് പോലെ വാട്‌സ് ആപ്പിലും ഇഷ്ടമുള്ള പാട്ട് തെരഞ്ഞെടുത്ത് ഇഷ്ടമുള്ള ഭാഗം ചേര്‍ക്കാം.
ഇമേജിനൊപ്പമാണ് പാട്ട് ചേര്‍ക്കുന്നതെങ്കില്‍ 15 സെക്കന്റായിരിക്കും ദൈര്‍ഘ്യം. ഇനി വീഡിയോ സ്റ്റാസിനൊപ്പമാണ് വീഡിയോ ചേര്‍ക്കുന്നതെങ്കില്‍ വീഡിയോയുടെ ദൈര്‍ഘ്യമനുസരിച്ചായിരിക്കും പാട്ടിന്റെയും ദൈര്‍ഘ്യം. ഇതിനൊപ്പം മറ്റൊരു പ്രത്യേകതയും മെറ്റ അവതരിപ്പിക്കുന്നുണ്ട്. സ്റ്റാറ്റസ് കാണുന്നവര്‍ക്ക് പാട്ടിലെ ആര്‍ടിസ്റ്റിന്റെ ഇന്‍സ്റ്റഗ്രാം പേജിലേക്ക് നേരിട്ട് ആക്‌സസ് ചെയ്യാമെന്നതാണ് ആ പ്രത്യേകത. ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസിന് സമാനമായിട്ടായിരിക്കും വാട്‌സ്ആപ്പ് സ്റ്റാറ്റസിലും പാട്ടിന്റെ വിശദാംശങ്ങള്‍ ഉണ്ടാകുക.