fbwpx
ചാക്കോച്ചന്‍ ഓണ്‍ ഡ്യൂട്ടി; 50 കോടി ക്ലബ്ബില്‍
logo

ന്യൂസ് ഡെസ്ക്

Posted : 06 Mar, 2025 01:27 PM

കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ അഞ്ചാം പാതിരാ, ന്നാ താന്‍ കേസ് കൊടുക്ക് എന്നീ ചിത്രങ്ങള്‍ നേരത്തെ അന്‍പതു കോടി ക്ലബ്ബില്‍ എത്തിയിരുന്നു

MALAYALAM MOVIE


ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടിയ ചിത്രം ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി അന്‍പതു കോടി ക്ലബ്ബില്‍ ഇടം പിടിച്ചു. സൂപ്പര്‍ ഹിറ്റായി തിയേറ്ററില്‍ പ്രദര്‍ശനം നേടുന്ന ചിത്രത്തിന്റെ ലോക വ്യാപക കളക്ഷന്‍ 50കോടിക്ക് മുകളിലാണ്. കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ അഞ്ചാം പാതിരാ, ന്നാ താന്‍ കേസ് കൊടുക്ക് എന്നീ ചിത്രങ്ങള്‍ നേരത്തെ അന്‍പതു കോടി ക്ലബ്ബില്‍ എത്തിയിരുന്നു. ചിത്രത്തിന് ആഗോളവ്യാപകമായി പ്രേക്ഷകാഭിപ്രായവും പ്രശംസയും ലഭിക്കുമ്പോള്‍ ഇ ഫോര്‍ ഇന്റര്‍ടൈന്‍മെന്റ്‌സ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയുടെ തമിഴ്, തെലുങ് ഭാഷകളില്‍ മാര്‍ച്ച് 14ന് ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഇന്ത്യയില്‍ ഗ്രീന്‍ റൂം പ്രൊഡക്ഷന്‍സിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം നിര്‍വഹിക്കുന്നത്. ഫാര്‍സ് ഫിലിംസ് ആണ് ചിത്രത്തിന്റെ ഓവര്‍സീസ് വിതരണം നിര്‍വഹിക്കുന്നത്.

നായാട്ട് , ഇരട്ട എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ച നടനായ ജിത്തു അഷ്‌റഫാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയുടെ സംവിധായകന്‍. 'ഇരട്ട' എന്ന ചിത്രത്തിന്റെ കോ ഡിറക്ടര്‍ കൂടിയാണ് ജിത്തു അഷ്റഫ്. മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസ്, ഗ്രീന്‍ റൂം പ്രൊഡക്ഷന്‍സ് എന്നീ കമ്പനികളുടെ ബാനറില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. 'പ്രണയ വിലാസ'ത്തിന് ശേഷം ഈ ടീം വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്. 'ജോസഫ്', 'നായാട്ട്' സിനിമകളുടെ തിരക്കഥാകൃത്തും 'ഇലവീഴപൂഞ്ചിറ'യുടെ സംവിധായകനുമായ ഷാഹി കബീറാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്.

'കണ്ണൂര്‍ സ്‌ക്വാഡി'ന്റെ സംവിധായകന്‍ റോബി വര്‍ഗീസ് രാജാണ് ചിത്രത്തിനായ് ക്യാമറ ചലിപ്പിക്കുന്നത്. ചമന്‍ ചാക്കോ ചിത്രസംയോജനവും ജേക്ക്‌സ് ബിജോയ് സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു.കുഞ്ചാക്കോ ബോബന്‍, പ്രിയാമണി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ചിത്രത്തില്‍ ജഗദീഷും വിശാഖ് നായരും പ്രധാന വേഷങ്ങളിലെത്തുന്നു. മനോജ് കെ.യു, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കര്‍, റംസാന്‍, വിഷ്ണു ജി വാരിയര്‍, ലയ മാമ്മന്‍, ഐശ്വര്യ, അമിത് ഈപന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോണെക്‌സ് സേവ്യര്‍, സ്റ്റില്‍സ്: അനൂപ് ചാക്കോ, നിദാദ് കെ.എന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍: ദിലീപ് നാഥ്, ആര്‍ട്ട് ഡിറക്ടര്‍: രാജേഷ് മേനോന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷബീര്‍ മലവട്ടത്ത്, ക്രിയേറ്റീവ് ഡിറക്ടര്‍: ജിനീഷ് ചന്ദ്രന്‍, ചീഫ് അസോസിയേറ്റ് ഡിറക്ടര്‍: ദിനില്‍ ബാബു & റെനിത് രാജ്, അസോസിയേറ്റ് ഡിറക്ടര്‍: സക്കീര്‍ ഹുസൈന്‍, അസിസ്റ്റന്റ് ഡിറക്ടര്‍: ശ്രീജിത്ത്, യോഗേഷ് ജി, അന്‍വര്‍ പടിയത്ത്, ജോനാ സെബിന്‍, റിയ ജോജി, സെക്കന്‍ഡ് യൂണിറ്റ് ഡിഒപി: അന്‍സാരി നാസര്‍, സ്‌പോട്ട് എഡിറ്റര്‍: ബിനു നെപ്പോളിയന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ്: അനില്‍ ജി നമ്പ്യാര്‍ & സുഹൈല്‍, പബ്ലിസിറ്റി ഡിസൈന്‍സ് ഓള്‍ഡ് മോങ്ക്‌സ്, വിഷ്വല്‍ പ്രൊമോഷന്‍സ്: സ്‌നേക്ക്പ്ലാന്റ്, പി ആര്‍ ഓ പ്രതീഷ് ശേഖര്‍.

KERALA
'എന്റെ മകൻ പോയി അല്ലേ?'; വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ ഇളയ മകൻ്റെ മരണവിവരം മാതാവിനെ അറിയിച്ചു
Also Read
user
Share This

Popular

KERALA
KERALA
മലപ്പുറത്ത് വിദ്യാർഥിനികളെ കാണാതായിട്ട് 24 മണിക്കൂർ; പെൺകുട്ടികൾ തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ സിസിടിവി ദൃശ്യം പുറത്ത്