നഗരസഭാ ഉദ്യോഗസ്ഥർ എത്തുന്നതിനും മുൻപേ അവർ സാധനങ്ങൾ ഒരുക്കി സജ്ജമായിരുന്നു. മാറാനൊരിടം ഇനിയും കണ്ടെത്തിയിട്ടില്ല.
WhatsApp Image 2024-11-21 at 19
കുണ്ടന്നൂർ പാലത്തിനടിയിലെ കുട്ടവഞ്ചിക്കാരെ ഒഴിപ്പിച്ചു. നഗരസഭാ ആരോഗ്യവിഭാഗത്തിൻ്റെ നേതൃത്വത്തിലായിരുന്നു നടപടികൾ. പിന്നാലെ പ്രദേശം വൃത്തിയാക്കി പരിപാലിക്കാൻ നഗരസഭ നീക്കം തുടങ്ങി. കുറുവാ സംഘത്തെ പിടികൂടിയതു മുതൽ പ്രദേശത്തു താമസമാക്കിയിരുന്ന 10 അംഗ മൈസൂർ സ്വദേശികൾ ഒഴിപ്പിക്കൽ ഭീതിയിലായിരുന്നു.
നഗരസഭാ ഉദ്യോഗസ്ഥർ എത്തുന്നതിനും മുൻപേ അവർ സാധനങ്ങൾ ഒരുക്കി സജ്ജമായിരുന്നു. മാറാനൊരിടം ഇനിയും കണ്ടെത്തിയിട്ടില്ല. ആരും വീടൊന്നും തരുന്നില്ലെന്നാണ് പറയുന്നത്. പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ പരാതിയുടെ അടിസ്ഥാനത്തിൽക്കൂടിയാണ് നീക്കം. വൃത്തിഹീനമായ സാഹചര്യങ്ങളിലാണ് ഇവർ കഴിയുന്നതെന്ന് ആരോഗ്യവിഭാഗവും കണ്ടെത്തിയിരുന്നു.
Also Read; 'കണ്ണില്‍ ദ്രാവകം ഒഴിച്ചു, കൈവിലങ്ങിട്ട ശേഷം തല്ലി'; കള്ളക്കേസില്‍ കുടുക്കി പൊലീസ് മർദിച്ചെന്ന് യുവതി
ഇവരെ പുനരധിവസിപ്പിക്കുന്നതിനും നഗരസഭ തീരുമാനിച്ചിരുന്നു. ഒഴിപ്പിക്കലിനു പിന്നാലെ പാലത്തിനടിയിൽ വൃത്തിയാക്കൽ ജോലികൾ ആരംഭിച്ചു. ഉടൻ തന്നെ അവിടം പാർക്ക് ആക്കി മാറ്റുന്നതിന് സമീപത്തെ സ്വകാര്യ ഹോട്ടൽ താൽപര്യം അറിയിച്ചിട്ടുണ്ടെന്ന് നഗരസഭ അറിയിച്ചു.