ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം രാജ്യത്ത് വർധിക്കുന്നുവെന്നും സംഭവങ്ങൾ ഭരണഘടന നൽകുന്ന അവകാശങ്ങളുടെ ലംഘനമാണെന്നും എംപിമാർ പറഞ്ഞു.
എമ്പുരാൻ വിവാദങ്ങൾക്കിടെ വിഷയം പാർലമെൻ്റിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എ.എ. റഹീം എംപിയും സന്തോഷ് കുമാർ എംപിയും. ഇത് സംബന്ധിച്ച് ഇരുവരും രാജ്യസഭയിൽ നോട്ടീസ് നൽകി. ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം രാജ്യത്ത് വർധിക്കുന്നു. മോഹൻലാലിനും പൃഥ്വിരാജിനും എതിരെ സംഘടിതമായ ആക്രമണം നടക്കുന്നു. ഭീഷണിയിലൂടെ ആവിഷ്കാര സ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള ആസൂത്രിതമായ ശ്രമമാണിത്.
സംഭവങ്ങൾ ഭരണഘടന നൽകുന്ന അവകാശങ്ങളുടെ ലംഘനമാണെന്നും എംപിമാർ പറഞ്ഞു. മഹാരാഷ്ട്രയിലെ സ്റ്റാൻഡ് അപ് കൊമേഡിയൻ കുനാൽ കമ്രയ്‌ക്കെതിരായ ശിവസേന ആക്രമണവും സമാനമാണെെന്നും നോട്ടീസിൽ പറയുന്നു. വിഷയം അടിയന്തരമായി ചർച്ച ചെയ്യണമെന്നാണ് നോട്ടീസിലെ ആവശ്യം.
അതേസമയം, ഈ വിഷയം ഉന്നയിച്ച് ലോകസഭയിൽ അടിയന്തര പ്രമേയത്തിന് കോൺഗ്രസ് നേതാവ് ഐബി ഈഡൻ എംപി നോട്ടീസ് നൽകി. അതേസമയം, വഖഫ് ഭേദഗതി ബില്ലിൽ പാർട്ടി നിലപാട് എടുത്തിട്ടുണ്ടെന്ന് കോൺഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. വഖഫ് ബിൽ ജെപിസി പരിശോധനയ്ക്ക് ശേഷം വരുന്ന ബിൽ പാർട്ടി പരിശോധിച്ച് നിലപാട് വ്യക്തമാക്കുമെന്നും എംപി പറഞ്ഞു. പാർലമെൻ്റി പാർട്ടി യോഗത്തിന് ശേഷമാണ് കൊടിക്കുന്നിൽ സുരേഷ് പ്രതികരിച്ചത്.
അതേസമയം, റീ സെൻസേർഡ് ചെയ്ത എമ്പുരാൻ്റെ പതിപ്പ് എന്ന് തീയേറ്ററുകളിൽ എത്തുമെന്ന് അറിയില്ലെന്ന് ഉടമകൾ. ഒരു അറിയിപ്പും കിട്ടിയിട്ടില്ലെന്നും ഉടമകൾ പറയുന്നു. ചിത്രത്തിൽ 17 വെട്ടുകൾ ഇല്ലെന്നും ഉണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്. ചിത്രത്തിലെ വില്ലൻ കഥാപാത്രത്തിന്റെ പേര് മാറ്റും. സിനിമ റീ സെൻസർ ചെയ്യുന്നതിൽ സിനിമാ സംഘടനകൾക്കുള്ളിലും സംവിധായകർക്കിടയിലും രണ്ട് അഭിപ്രായം നിലനിൽക്കുന്നുണ്ട്. രാഷ്ട്രീയപ്രേരിതമായി സിനിമ റീ സെൻസർ ചെയ്യുന്നതിനോട് കടുത്ത വിയോജിപ്പാണ് ഒരു വിഭാഗത്തിനുള്ളത്.