പി.വി. അൻവർ വിഷയത്തിലും പ്രതികരിക്കാനില്ലെന്ന് എം.എ. ബേബി അറിയിച്ചു
ദ ഹിന്ദുവിന് മുഖ്യമന്ത്രി നൽകിയ അഭിമുഖത്തിൽ വന്ന പരാമർശങ്ങളിൽ പ്രതികരിക്കാതെ സിപിഎം പിബി അംഗം എം.എ. ബേബി. വിവാദത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണം നൽകിയിട്ടുണ്ടെന്നാണ് ബേബിയുടെ പ്രതികരണം. പി.വി. അൻവർ വിഷയത്തിലും പ്രതികരിക്കാനില്ലെന്ന് എം.എ. ബേബി അറിയിച്ചു.
അതേസമയം പരാമർശങ്ങളിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ രംഗത്തെത്തിയിരുന്നു. അഭിമുഖത്തിൽ പറയാത്ത ഭാഗമാണ് ദ ഹിന്ദു നൽകിയതെന്നും. അത് വന്നപ്പോൾ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും പത്രത്തെ ബന്ധപ്പെടുകയും, തെറ്റായ കാര്യം വരാനുണ്ടായ സാഹചര്യത്തെ കുറിച്ച് അവരോട് തന്നെ അന്വേഷിക്കാനും ആവശ്യമായ വിശദീകരണം നൽകാനും ആവശ്യപ്പെട്ടിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, മുഖ്യമന്ത്രിയുടെ പിആർ ടീമിനെക്കുറിച്ച് ഒന്നും പ്രതികരിച്ചില്ല.
ALSO READ: മുഖ്യമന്ത്രിക്ക് നാക്കുപിഴ സംഭവിച്ചതാണങ്കിൽ അംഗീകരിക്കാം, പിആര്‍ ഏജന്‍സി ചെയ്തുവെന്നത് ഗൗരവം കൂട്ടും: പി.കെ. കുഞ്ഞാലിക്കുട്ടി
നമ്മുടെ സംസ്ഥാനത്തെ ഒരു ജില്ലയേയോ മതവിഭാഗത്തെയോ കുറ്റപ്പെടുത്തുന്ന സമീപനം തന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ സമൂഹത്തിലെ ഏതെങ്കിലും ഒരു വിഭാഗത്തെപ്പറ്റി തന്റെ ഭാഗത്ത് നിന്ന് മുൻപും പരാമർശം ഉണ്ടായിട്ടില്ല. എന്നാൽ ചിലകാര്യങ്ങളിൽ വിയോജിപ്പ് പറയാറുണ്ട്. വർഗീയത അടക്കമുള്ള കാര്യങ്ങളിലുള്ള വിയോജിപ്പ് മുൻപും തുറന്ന് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.