fbwpx
മധ്യപ്രദേശിൽ പരിശീലന പറക്കലിനിടെ വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണു
logo

ന്യൂസ് ഡെസ്ക്

Posted : 06 Feb, 2025 04:43 PM

രണ്ടുസീറ്റുള്ള മിറാഷ് 2000 എന്ന യുദ്ധവിമാനമാണ് തകർന്നത്. അപകടത്തിൽ രണ്ട് പൈലറ്റുമാർക്ക് പരിക്കുണ്ട്.

NATIONAL


മധ്യപ്രദേശിൽ പരിശീലന പറക്കലിനിടെ വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണു. രണ്ടുസീറ്റുള്ള മിറാഷ് 2000 എന്ന യുദ്ധവിമാനമാണ് തകർന്നത്. അപകടത്തിൽ രണ്ട് പൈലറ്റുമാർക്ക് പരിക്കുണ്ട്.


വ്യാഴാഴ്ച ഉച്ചയ്ക്ക് 2:20 ഓടെയാണ് സംഭവം. പതിവ് പരീക്ഷണ പറക്കലിനിടെ മധ്യപ്രദേശിലെ ശിവപുരിക്ക് സമീപം വിമാനം തകർന്നുവീഴുകയായിരുന്നു. വ്യോമസേനയുടെ യുദ്ധവിമാനമാണ് തകർന്നുവീണത്. മിറാഷ് 2000 എന്ന യുദ്ധവിമാനം നിലംപതിച്ചതോടെ തീ ഉയർന്നു. കറുത്ത പുക ഉയർന്നു. ശബ്ദംകേട്ട് സമീപമുള്ള ​ഗ്രാമീണർ അപകടമുഖത്തെത്തി. പിന്നാലെ പൊലീസും അ​ഗ്നിശമനയും സ്ഥലത്തെത്തി.


ALSO READ: യുഎസ് നാടുകടത്തൽ: ഇന്ത്യക്കാരെ വിലങ്ങിട്ടുകൊണ്ടുള്ള ദൃശ്യങ്ങൾ പങ്കുവെച്ച് യുഎസ് ബോർഡർ പട്രോൾ


അപകടത്തിൽ രണ്ട് പൈലറ്റുമാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും ആശുപത്രിലെത്തിച്ചെന്നും ആരോ​ഗ്യനില തൃപ്തികരമാണെന്നും അധൃകൃതർ അറിയിച്ചു. എന്നാൽ അപകടകാരണം ഇനിയും വ്യക്തമല്ല.വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അതേസമയം വിമാനം പാടത്ത് വീണതിനാൽ വലിയ അപകടമാണ് ഒഴിവായത്.



Also Read
user
Share This

Popular

KERALA
KERALA
"താരങ്ങളുടെ പ്രതിഫലത്തിൻ്റെ 10ൽ ഒന്ന് പോലും കളക്ഷനില്ല"! സംസ്ഥാനത്ത് ജൂൺ 1 മുതൽ സിനിമാ സമരം