fbwpx
സമസ്തയിൽ നടപടി; നേതൃത്വത്തെ വിമർശിച്ച കേന്ദ്ര മുശാവറ അംഗത്തെ സസ്പെൻഡ് ചെയ്തു
logo

ന്യൂസ് ഡെസ്ക്

Last Updated : 06 Feb, 2025 04:33 PM

മുസ്തഫൽ ഫൈസിയെയാണ് സസ്പെൻഡ് ചെയ്തത്

KERALA


സമസ്ത നേതൃത്വത്തെ വിമർശിച്ച കേന്ദ്ര മുശാവറ അംഗത്തെ സസ്പെൻഡ് ചെയ്തു. മുസ്തഫൽ ഫൈസിയെയാണ് സസ്പെൻഡ് ചെയ്തത്. മലപ്പുറത്ത് നടന്ന സമസ്തയുടെ പരിപാടിയിൽ മുസ്തഫൽ ഫൈസി മുസ്ലിം ലീഗിനെ അനുകൂലിച്ച് സംസാരിച്ചിരുന്നു ​ഇതിനെതിരെയാണ് നടപടി. വണ്ടിയിൽ വൈകിക്കയറിയവരല്ല ദിശ നിർണയിക്കേണ്ടത്. ആദ്യം കയറിയവർ ഉണ്ടാകും. അവര് പറയുന്നിടത്തേക്കാണ് വണ്ടി വിടേണ്ടത് എന്ന പരാമർശമാണ് നടപടിയിലേക്ക് നയിച്ചത്.

സമസ്തയിലെ ലീഗ് അനുകൂലികളിൽ പ്രധാനിയാണ് മുസ്തഫൽ ഫൈസി. കോഴിക്കോട് വച്ച് ചേർന്ന സമസ്തയുടെ കേന്ദ്ര മുശാവറ യോഗത്തിലാണ് തീരുമാനം. യോഗത്തിൽ സമസ്തയിലെ ലീഗ് അനുകൂലിയായ ബഹാവുദ്ദീൻ നദ്‌വി ഇറങ്ങിപ്പോയി.


ALSO READ: SPOTLIGHT | സ്‌കൂട്ടര്‍ ലാപ്‌ടോപ് തയ്യല്‍ മെഷീന്‍.. വയ് രാജാ വയ് !


ലീഗിനെ മാറ്റിനിർത്തി സമസ്തയ്ക്ക് മുന്നോട്ടുപോകാനാവില്ലെന്നും മുസ്തഫൽ ഫൈസി പറഞ്ഞിരുന്നു. രാഷ്ട്രീയമായി മുസ്‍ലിം സമൂഹത്തിന് വേണ്ടി നിലകൊള്ളുന്ന പാർട്ടിയാണ് ലീഗ്. അവർക്ക് അവരുടേതായ ആദർശങ്ങളും ആശയങ്ങളും രാഷ്ട്രീയവും ഉണ്ടാകുമെങ്കിലും അത് നോക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.


കേരളത്തിലെ മുസ്‍ലിം സമൂഹത്തിന്റെ രാഷ്ട്രീയ പുരോഗതിക്കും, സമുദായ രാഷ്ട്രീയത്തിനും വേണ്ടി നിലകൊള്ളുന്ന പാർട്ടിയാണ് ലീഗ്. വേറൊരു കൂട്ടർ നിലകൊള്ളുന്ന കാലം വരുമ്പോൾ അതിനെക്കുറിച്ചാലോചിക്കാം. നിലവിൽ അവരെ മാറ്റിനിർത്തിക്കൊണ്ടോ, വിമർശിച്ചുകൊണ്ടോ, ഒരു നിലനിൽപ്പും സമസ്തക്ക് ഇല്ലെന്നും മുസ്തഫൽ ഫൈസി പറഞ്ഞിരുന്നു.

KERALA
"താരങ്ങളുടെ പ്രതിഫലത്തിൻ്റെ 10ൽ ഒന്ന് പോലും കളക്ഷനില്ല"! സംസ്ഥാനത്ത് ജൂൺ 1 മുതൽ സിനിമാ സമരം
Also Read
user
Share This

Popular

KERALA
KERALA
"താരങ്ങളുടെ പ്രതിഫലത്തിൻ്റെ 10ൽ ഒന്ന് പോലും കളക്ഷനില്ല"! സംസ്ഥാനത്ത് ജൂൺ 1 മുതൽ സിനിമാ സമരം