fbwpx
"മാനന്തവാടി കടുവാ ആക്രമണം ഞെട്ടിക്കുന്നത്"; സർക്കാരിനെ വിമർശിച്ച് ഓർത്തഡോക്സ് സഭാധ്യക്ഷൻ
logo

ന്യൂസ് ഡെസ്ക്

Posted : 25 Jan, 2025 01:55 PM

കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകി തലയൂരുന്ന പതിവ് രീതി സർക്കാർ എത്രകാലം തുടരുമെന്നും നഷ്ടപരിഹാരം നൽകലാണോ ശാശ്വത പരിഹാരമെന്നും ഓർത്തഡോക്സ് സഭാധ്യക്ഷൻ ചോദിച്ചു

KERALA


മാനന്തവാടി കടുവാ ആക്രമണം ഞെട്ടിക്കുന്നതാണെന്നും സർക്കാർ മലയോര ജനതയെ പ്രഖ്യാപനങ്ങൾ നൽകി ഇനിയും വഞ്ചിക്കരുതെന്നും ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ.



മാനന്തവാടിയിൽ യുവതി കൊല്ലപ്പെട്ട സംഭവം ഏറെ ഞെട്ടലുണ്ടാക്കുന്നതാണെന്ന് കാതോലിക്ക ബാവ ഫേസ്ബുക്കിൽ കുറിച്ചു. കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകി തലയൂരുന്ന പതിവ് രീതി സർക്കാർ എത്രകാലം തുടരുമെന്നും നഷ്ടപരിഹാരം നൽകലാണോ ശാശ്വത പരിഹാരമെന്നും ഓർത്തഡോക്സ് സഭാധ്യക്ഷൻ ചോദിച്ചു.



"പഠനങ്ങൾ കടലാസിൽ മാത്രം ഒതുങ്ങാതെ നടപ്പിലായാൽ ജനജീവിതം സുരക്ഷിതമാകും. അധികാരികൾ ഇനിയെങ്കിലും മലയോര ജനതയെ പ്രഖ്യാപനങ്ങൾ നൽകി വഞ്ചിക്കരുത്. അവരുടെ ജീവന് വിലയില്ലെങ്കിൽ പിന്നെ പ്രഖ്യാപനങ്ങൾക്ക് എന്തു വില? മലയോര മേഖലകളിൽ മിക്കയിടത്തും ഫെൻസിങ് പ്രവർത്തനരഹിതമാണ്. കാടിനുള്ളിൽ എന്താണ് സംഭവിക്കുന്നതെന്നും തിരിച്ചറിയണം," കാതോലിക്കാ ബാവ വിമർശിച്ചു.


കാതോലിക്ക ബാവയുടെ വിശദമായ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

മാനന്തവാടിയിൽ കടുവയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ട സംഭവം ഏറെ ഞെട്ടലുണ്ടാക്കുന്നു. മനുഷ്യ-വന്യജീവി സംഘർഷം ഏറ്റവും രൂക്ഷമെന്ന് സർക്കാർ കണ്ടെത്തിയ 30 ഹോട്ട് സ്പോട്ടുകളിൽ ഒന്നായ മാനന്തവാടിയിലാണ് ഒരു ജീവൻ കൂടി പൊലിഞ്ഞത്. കഴിഞ്ഞ 8 വർഷത്തിനിടെ വന്യജീവികൾ അപഹരിച്ചത് 950ൽ അധികം മനുഷ്യജീവനുകളെയാണ്. 200ലേറെ പേർ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടു. മലയോര മേഖലകളിലെ ജനങ്ങളുടെ ഉപജീവനമാർഗമായ 4500ൽ അധികം വളർത്തുമൃഗങ്ങളെ വന്യജീവികൾ കൊന്നു.

കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകി തലയൂരുന്ന പതിവ് രീതി എത്ര കാലം തുടരും? ഇങ്ങനെ നഷ്ടപരിഹാരം നൽകലാണോ ശാശ്വത പരിഹാരം. മലയോരമേഖലകളിൽ മിക്കയിടത്തും ഫെൻസിങ് പ്രവർത്തനരഹിതമാണ്. വന്യജീവികളുടെ സാന്നിധ്യം ഏറെയുള്ള പ്രശ്ധ ബാധിത പ്രദേശങ്ങളിൽ നിരീക്ഷണം ശക്തിപ്പെടുത്തണം. ഇത്തരം സ്ഥലങ്ങളിൽ കൂടുതൽ ക്യാമറകൾ സ്ഥാപിക്കണം. ഇടുക്കി ആനക്കുളത്ത് ആനകളുടെ സാന്നിധ്യം ജനങ്ങൾക്ക് തിരിച്ചറിയാൻ വനംവകുപ്പ് സ്ഥാപിച്ച സാങ്കേതിക സംവിധാനം എന്തുകൊണ്ട് സംസ്ഥാനതലത്തിൽ പരീക്ഷിച്ചുകൂടാ?

ഇതിനൊപ്പം കാടിനുള്ളിൽ എന്താണ് സംഭവിക്കുന്നതെന്നും തിരിച്ചറിയണം. വൈദേശിക സസ്യങ്ങളുടെ അനിയന്ത്രിതമായ വളർച്ച നിയന്ത്രിക്കണം.ഇത്തരം സസ്യങ്ങളെ ഉൻമൂലനം ചെയ്ത് വനങ്ങളിൽ സ്വാഭാവിക പുൽമേടുകൾ പുനർനിർമ്മിക്കണം. കൊടും വേനലിൽ വറ്റി വരളുന്ന നീരുറവകൾക്ക് പകരം കാട്ടിൽ വെള്ളം ലഭ്യമാക്കണം.ഇത്തരം ക്രിയാത്മക പ്രവർത്തനങ്ങളിലൂടെ ആന ഉൾപ്പെടെയുള്ള വന്യജീവികളുടെ കാടിറക്കം ഒരു പരിധിവരെ തടയാമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്.

പഠനങ്ങൾ കടലാസിൽ മാത്രം ഒതുങ്ങാതെ നടപ്പിലായാൽ ജനജീവിതം സുരക്ഷിതമാകും. അധികാരികൾ ഇനിയെങ്കിലും മലയോര ജനതയെ പ്രഖ്യാപനങ്ങൾ നൽകി വഞ്ചിക്കരുത്. അവരുടെ ജീവന് വിലയില്ലെങ്കിൽ പിന്നെ പ്രഖ്യാപനങ്ങൾക്ക് എന്തു വില? മാനന്തവാടിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങൾക്ക് ദൈവം കരുത്ത് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.


KERALA
പെരിയ കേന്ദ്ര സര്‍വകലാശാലയില്‍ എസ്എഫ്‌ഐ-കെഎസ്‌യു സംഘര്‍ഷം
Also Read
user
Share This

Popular

KERALA
KERALA
VIDEO | SFI നേതാക്കളെ മർദിച്ച സംഭവം: പ്രതികളായ KSUകാർക്ക് രക്ഷപ്പെടാൻ ആംബുലൻസ് സജ്ജീകരിച്ചത് പൊലീസ്