പരേഡ് ഗ്രൗണ്ടിൽ വയ്ക്കുന്ന പപ്പാഞ്ഞിയെ കത്തിക്കുന്നതിൽ തീരുമാനം എടുക്കാൻ വൈകുന്നേരം ഏഴ് മണിക്ക് കാർണിവൽ കമ്മിറ്റി യോഗം ചേരും
കൊച്ചിൻ കാര്‍ണിവലിനോട് അനുബന്ധിച്ചുള്ള ആഘോഷ പരിപാടികൾ റദ്ദാക്കി. മുൻ പ്രധാനമന്ത്രി ഡോക്ടർ മൻമോഹൻ സിങ്ങിന്റെ നിര്യാണത്തെ തുടര്‍ന്നുള്ള ദുഃഖാചരണം മൂലമാണ് പരിപാടികൾ റദ്ദാക്കിയത്. കാർണിവൽ കമ്മിറ്റി നേരിട്ട് നടത്തുന്ന പരിപാടികളാണ് റദ്ദാക്കിയത്. ഫോർട്ട് കൊച്ചിയിൽ പാപ്പാഞ്ഞിയെ കത്തിക്കുന്നതും, ന്യൂ ഇയർ ദിനത്തിലെ റാലിയും ഇതിനോടൊപ്പം റദ്ദാക്കി. പരേഡ് ഗ്രൗണ്ടിൽ വയ്ക്കുന്ന പപ്പാഞ്ഞിയെ കത്തിക്കുന്നതിൽ തീരുമാനം എടുക്കാൻ വൈകുന്നേരം ഏഴ് മണിക്ക് കാർണിവൽ കമ്മിറ്റി യോഗം ചേരും.
ALSO READ: ഫോർട്ട് കൊച്ചി പപ്പാഞ്ഞി വിവാദം അവസാനിക്കുന്നു; ഉപാധികളോടെ കത്തിക്കാന്‍ ഹൈക്കോടതിയുടെ അനുമതി
അതേസമയം, ഫോർട്ടുകൊച്ചി വെളി മൈതാനത്തെ പപ്പാഞ്ഞിയെ കത്തിക്കും. ഗാലാ ഡി കൊച്ചിയുടെ പപ്പാഞ്ഞിയെ കത്തിക്കാനാണ് തീരുമാനം. കഴിഞ്ഞ ദിവസമാണ് ഫോർട്ട് കൊച്ചി വെളി മൈതാനത്തെ പപ്പാഞ്ഞിയെ കത്തിക്കാന്‍ ഹൈക്കോടതി ഉപാധികളോടെ അനുമതി നൽകിയത്. പപ്പാഞ്ഞിക്ക് ചുറ്റും സുരക്ഷാ ബാരിക്കേഡുകൾ തീർക്കണമെന്നാണ് കോടതി നിർദേശം. പൊളിച്ചുമാറ്റണമെന്ന പൊലീസ് നിർദേശത്തെ ചോദ്യം ചെയ്ത് ഗാല ഡി ഫോർട്ട് കൊച്ചി സമർപ്പിച്ച ഹർജിയിലാണ് നടപടി.