ഗ്രാവിറ്റി വെഞ്ചേഴ്സ് നിധി ലിമിറ്റഡ് എന്ന ധനകാര്യ സ്ഥാപനം വഴിയാണ് തട്ടിപ്പ് നടത്തിയത്
തലസ്ഥാനത്ത് 18 കോടിയോളം രൂപയുടെ വമ്പൻ നിക്ഷേപ തട്ടിപ്പ്. ഗ്രാവിറ്റി വെഞ്ചേഴ്സ് നിധി ലിമിറ്റഡ് എന്ന ധനകാര്യ സ്ഥാപനം വഴിയാണ് തട്ടിപ്പ് നടത്തിയത്. ഇതോടെ തിരുവനന്തപുരത്തെ വിവിധ സ്റ്റേഷനുകളിലായി പരാതി പ്രവാഹമാണ്. മുഖ്യ പ്രതിയായ തമിഴ്നാട് സ്വദേശി ബിജു പൊലീസിൻ്റെ പിടിയിലായി.
ALSO READ: IMPACT | പാലക്കാട്ടെ വനം വകുപ്പ് വാച്ചർക്ക് ശമ്പളം കിട്ടിയിട്ട് നാലു മാസം, ഇടപെട്ട് വനം മന്ത്രി
തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിൽ മാത്രം 17 പരാതികളാണ് ഇതുവരെ എത്തിയത്. നെടുമങ്ങാട് സ്റ്റേഷനിൽ മൂന്നും, തമ്പാനൂർ സ്റ്റേഷനിൽ ഒരു പരാതിയും ലഭിച്ചു. മുഖ്യപ്രതി ബിജു പിടിയിലാതോടെ കൂട്ട് പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്.