fbwpx
മാസപ്പടി കേസിൽ മുഖ്യമന്ത്രി പ്രതിയാകും; സിഎംആർഎൽ എക്സാലോജിക് ഇടപാടിൽ അഴിമതി നടന്നിട്ടുണ്ട്: മാത്യു കുഴൽനാടൻ
logo

ന്യൂസ് ഡെസ്ക്

Last Updated : 20 Apr, 2025 01:25 PM

നിലമ്പൂരിൽ പി.വി. അൻവർ യുഡിഎഫിന് തലവേദന അല്ലെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി

KERALA


മാസപ്പടി കേസിൽ നിയമപോരാട്ടം തുടരുമെന്ന് മാത്യു കുഴൽ നാടൻ എംഎൽഎ. കൂടുതൽ തെളിവുകൾ സമർപ്പിക്കും. കേസിൽ മുഖ്യമന്ത്രി പ്രതിയാകും എന്ന വാദത്തിൽ ഇപ്പോഴും ഉറച്ച് നിൽക്കുന്നു. സിഎംആർഎൽ എക്സാലോജിക് ഇടപാടിൽ അഴിമതി നടന്നിട്ടുണ്ടെന്നും മാത്യു കുഴൽ നാടൻ ന്യൂസ് മലയാളത്തോട് പറഞ്ഞു.

മുഖ്യമന്ത്രി അടക്കമുള്ളവർ ഇതിൽ മറുപടി പറഞ്ഞേ മതിയാവുകയുള്ളൂ. ജനങ്ങളെ സത്യം ബോധ്യപ്പെടുത്താൻ പ്രതിപക്ഷം ബാധ്യസ്ഥരാണ്. കൂടുതൽ തെളിവുകൾ ഹാജരാക്കും. വീണ മുഖ്യമന്ത്രിയുടെ മകൾ എന്ന സ്ഥാനം ഉപയോഗിച്ച് അധികാര ദുർവിനിയോഗം നടത്തി. അഴിമതിയുടെ പൂർണ്ണ രൂപം പുറത്തുകൊണ്ടു വരേണ്ടത് പൊതു പ്രവർത്തകൻ്റെ കടമയാണ്.

ALSO READ: 'വിൻസിക്ക് സർക്കാർ പിന്തുണ'; അന്വേഷണത്തോട് നടി സഹകരിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ്


മുഖ്യമന്ത്രി ഇതിൽ ഉത്തരം പറയേണ്ടിവരും എന്ന വാദത്തിൽ ഉറച്ചു നിൽക്കുന്നു. പാർട്ടി പുനഃസംഘടനയിൽ തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻ്റ്. നിലവിൽ മുൻഗണന തദ്ദേശ തിരഞ്ഞെടുപ്പിനാണ്. നിലമ്പൂരിൽ പി.വി. അൻവർ യുഡിഎഫിന് തലവേദന അല്ലെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി. കെ.കെ. രാഗേഷ് വിഷയത്തിൽ ദിവ്യ എസ്. അയ്യർ കുറച്ചുകൂടി ജാഗ്രത കാട്ടണം ആയിരുന്നുവെന്നും എംഎൽഎ പറഞ്ഞു.


IPL 2025
IPL 2025: RCBക്ക് 158 റൺസ് വിജയലക്ഷ്യം; ഫിൽ സോൾട്ടിനെ പുറത്താക്കി അർഷ്ദീപ്, തിരിച്ചടിച്ച് കോഹ്‌ലി
Also Read
user
Share This

Popular

KERALA
IPL 2025
'നവകേരളത്തിൻ്റെ വിജയമുദ്രകൾ'; ഒൻപത് വർഷത്തെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് സംസ്ഥാന സർക്കാരിൻ്റെ ലഘുലേഖ