ഓങ്ങല്ലൂർ പഞ്ചായത്ത് സെക്രട്ടറി ജഗദീഷിനെയാണ് എംഎൽഎ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്
സ്ത്രീകളോട് മാന്യമായി പെരുമാറാൻ അറിയില്ലെങ്കിൽ മോന്ത അടിച്ച് പൊളിക്കുമെന്ന ഭീഷണിയുമായി പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിൻ. ഓങ്ങല്ലൂർ പഞ്ചായത്ത് സെക്രട്ടറി ജഗദീഷിനെയാണ് എംഎൽഎ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്. സഹോദരിയെ ഓങ്ങല്ലൂർ പഞ്ചായത്ത് സെക്രട്ടറി ജഗദീഷ് അപമാനിച്ചു എന്നാരോപിച്ചാണ് എംഎൽഎ ക്ഷുഭിതനായത്. ജനുവരി 20 നാണ് സംഭവം നടന്നത്.
ALSO READ: ഭക്ഷണത്തിന് പണം നൽകുന്നതിനെച്ചൊല്ലി തർക്കം; കൊല്ലത്ത് ഹോട്ടലിനു മുന്നിൽ കൂട്ടത്തല്ല്
സെക്രട്ടറി സ്ഥലംമാറ്റം കിട്ടിയ ശേഷം ഓഡിയോ ക്ലിപ്പ് പുറത്തുവിടുകയായിരുന്നു. സെക്രട്ടറിക്കെതിരെ നിരന്തരം പരാതികൾ വന്നെന്നും സ്ത്രീകളോടടക്കം മോശമായി പെരുമാറിയതിനാലാണ് ഈ ഭാഷയിൽ സംസാരിച്ചതെന്നുമാണ് മുഹമ്മദ് മുഹ്സിൻ എംഎൽഎയുടെ വിശദീകരണം.