fbwpx
മോഹന്‍ലാലിന്റെ ഫാന്‍ മൊമന്റ്; മെസിയുടെ ഓട്ടോഗ്രാഫ് പങ്കുവെച്ച് താരം
logo

ന്യൂസ് ഡെസ്ക്

Last Updated : 20 Apr, 2025 02:48 PM

KERALA


മോഹന്‍ലാലിനൊപ്പം ഒരു ചിത്രമോ, ഓട്ടോഗ്രാഫോ ലഭിക്കാന്‍ ആഗ്രഹിക്കാത്ത മലയാളികള്‍ ഉണ്ടാകുമോ? പക്ഷെ, സാക്ഷാല്‍ മോഹന്‍ലാല്‍ ആഗ്രഹിച്ച ഓട്ടോഗ്രാഫ് ആരുടേതായിരിക്കും? അതിനുള്ള ഉത്തരം താരം തന്നെ നല്‍കിയിരിക്കുകയാണ്. ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി.

മെസിയുടെ കൈപ്പടയിലുള്ള ജേഴ്‌സി പങ്കുവെച്ചാണ് മോഹന്‍ലാല്‍ സന്തോഷം പങ്കുവെച്ചത്. ഇതിന്റെ വീഡിയോ താരം തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഏറെക്കാലമായി താന്‍ മെസിയുടെ ആരാധകനാണെന്നും ഏറെ വിലപ്പെട്ട സമ്മാനമാണ് തനിക്ക് ലഭിച്ചതെന്നുമാണ് താരം പറയുന്നത്.

മെസി ആശംസയെഴുതുന്നതും വീഡിയോയില്‍ കാണാം.


Also Read: 'മസ്തിഷ്ക മരണം: സൈമൺസ് മെമ്മറീസ്'; കൃഷാന്ത്‌ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്ത് 


ജീവിതത്തിലെ ചില നിമിഷങ്ങള്‍ വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ കഴിയാത്തത്ര ആഴമുള്ളതാണ്. അവ എന്നെന്നും നിങ്ങളോടൊപ്പം ഉണ്ടാകും. എന്ന കുറിപ്പോടെയാണ് മോഹന്‍ലാല്‍ വീഡിയോ പങ്കുവെച്ചത്. മോഹന്‍ലാലിന്റെ വാക്കുകള്‍ ഇങ്ങനെ,

"ജീവിതത്തിലെ ചില നിമിഷങ്ങള്‍ വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ കഴിയാത്തത്ര ആഴമുള്ളതാണ്. അവ എന്നെന്നും നിങ്ങളോടൊപ്പം ഉണ്ടാകും.


ഇന്ന് അങ്ങനെയൊരു നിമിഷം ഞാനും അനുഭവിച്ചു, ഈ സമ്മാനം തുറന്നപ്പോള്‍ എന്റെ ഹൃദയമിടിപ്പ് ഒരു നിമിഷത്തേക്ക് നിലച്ചു പോയി. ഇതിഹാസം തന്നെ ഒപ്പിട്ട ഒരു ജേഴ്‌സി- അദ്ദേഹം സ്വന്തം കൈപ്പടയില്‍ എഴുതിയ ജേഴ്‌സിയില്‍ എന്റെ പേര്.

കളിക്കളത്തിന് അകത്തും പുറത്തും മെസിയെ ആരാധിക്കുന്ന ഒരാളെ സംബന്ധിച്ച് ഇത് വളരെ സ്‌പെഷ്യലാണ്. എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളായ, ഡോ. രാജീവ് മാങ്ങോട്ടില്‍, രാജേഷ് ഫിലിപ്പ് എന്നിവരില്ലായിരുന്നെങ്കില്‍ ഇങ്ങനെയൊന്ന് സംഭവിക്കുമായിരുന്നില്ല. ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുള്ള നന്ദി അറിയിക്കുന്നു."

എല്ലാത്തിനുമുപരി, ഈ മറക്കാനാകാത്ത നിമിഷം സമ്മാനിച്ചതിന്, ദൈവമേ നന്ദി...


NATIONAL
ഭാര്യയെ കാണാനില്ലെന്ന് ഭർത്താവിൻ്റെ പരാതി; താജ്മഹലിൽ നിന്നും ആൺ സുഹൃത്തിനൊപ്പം ഫോട്ടോ പങ്കുവെച്ച് യുവതി
Also Read
user
Share This

Popular

KERALA
IPL 2025
'നവകേരളത്തിൻ്റെ വിജയമുദ്രകൾ'; ഒൻപത് വർഷത്തെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് സംസ്ഥാന സർക്കാരിൻ്റെ ലഘുലേഖ