എമ്പുരാൻ സിനിമയിൽ മോഹൻലാലും ആന്റണി പെരുമ്പാവൂരും കാണാത്ത ഒരു രംഗം പോലും ഇല്ല
എമ്പുരാൻ വിവാദങ്ങളിൽ മല്ലിക സുകുമാരനെതിരെ ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ. സുപ്രിയ മേനോൻ അർബൻ നക്‌സൽ ആണ്. മല്ലിക സുകുമാരൻ ആദ്യം മരുമകളെ നിലക്ക് നിർത്തണമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. അതിരൂക്ഷ സൈബർ ആക്രമണമാണ് മോഹൻലാലും എമ്പുരാൻ സിനിമയുടെ അണിയറ പ്രവർത്തകരും ചിത്രം പുറത്തുവന്നതിനു പിന്നാലെ നേരിട്ടത്. തുടർന്ന് കഴിഞ്ഞദിവസം ഖേദ പ്രകടിപ്പിച്ച് മോഹൻലാൽ രംഗത്തെത്തിയിരുന്നു. പൃഥ്വിരാജ് പോസ്റ്റ് ഷെയർ ചെയ്തിരുന്നെങ്കിലും സൈബർ ആക്രമണങ്ങൾ തുടർന്നു. ഇതോടെ മകനെ പിന്തുണച്ച് അമ്മ മല്ലിക സുകുമാരൻ എത്തിയിരുന്നു.
എമ്പുരാൻ സിനിമയിൽ മോഹൻലാലും ആന്റണി പെരുമ്പാവൂരും കാണാത്ത ഒരു രംഗം പോലും ഇല്ലെന്നും ചിലർ ഈ വിഷയത്തിൽ മനഃപൂർവം തെറ്റിദ്ധാരണ പരത്തുകയാണെന്നും മല്ലിക സുകുമാരൻ പറഞ്ഞു. പൃഥ്വിരാജ് ചതിച്ചുവെന്ന് മോഹൻലാലോ ആന്റണിയോ ഒരിക്കലും പറയില്ലെന്നും പിന്നെ പൃഥ്വിരാജിനെ ഒറ്റപ്പെടുത്തുന്നത് കൊണ്ട് മേജർ രവിക്ക് എന്തെങ്കിലും ഗുണം ഉണ്ടോ എന്ന് അറിയില്ലെന്നും മല്ലിക പ്രതികരിച്ചിരുന്നു.
ALSO READ: ഖേദപ്രകടനത്തിൽ പങ്കുചേർന്നില്ല; ഫേസ്ബുക്കിൽ ഈദ് മുബാറക് ആശംസകളുമായി മുരളി ഗോപി
എമ്പുരാൻ എന്ന സിനിമയ്ക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ അതിന് ഈ കൂട്ടായ്മയിൽ ഉള്ള എല്ലാവർക്കും ഉത്തരവാദിത്തം ഉണ്ട്.അവർ എല്ലാവരും ഒന്നിച്ചിരുന്നു തിരക്കഥ വായിച്ചിട്ടുണ്ട്.എടുക്കുന്ന രംഗങ്ങൾ അപ്പപ്പോൾ ഒന്നിച്ചിരുന്നു കണ്ട് എല്ലാവരും ഓക്കേ പറഞ്ഞിട്ടുണ്ട്. എടുക്കുന്ന ഘട്ടത്തിൽ സീനുകൾ തിരുത്തണമെങ്കിൽ അതിന് വേണ്ടി എഴുത്തുകാരനായ മുരളി ഗോപി എപ്പോഴും സന്നദ്ധനാണ്. പിന്നെ എല്ലാം കഴിഞ്ഞു സിനിമ ഇറങ്ങിയപ്പോൾ എങ്ങനെ അതിനു പൃഥ്വിരാജ് മാത്രം ഉത്തരവാദി ആകുമെന്നും മല്ലിക ചോദിച്ചിരുന്നു.