നേരത്തെ മമ്മൂട്ടിയുടെ ജിബിലി ലുക്കിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു
സോഷ്യൽ മീഡിയയിൽ ട്രെൻഡാവാൻ പുതിയ ചിത്രവുമായി നടൻ മമ്മൂട്ടി. പെരുന്നാൾ ആശംസകൾ അറിയിച്ചുകൊണ്ടുള്ള മമ്മൂട്ടിയുടെ പോസ്റ്റാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. 'എല്ലാവർക്കും ഹൃദയം നിറഞ്ഞ ഈദ് ആശംസകൾ', എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. ആരോഗ്യസ്ഥിതി സംബന്ധിച്ച് പല വാർത്തകളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നതിനിടെയാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റുമായി മമ്മൂട്ടി എത്തിയിരിക്കുന്നത്.
നേരത്തെ മമ്മൂട്ടിയുടെ ജിബിലി ലുക്കിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. 'ജിബിലി സ്റ്റൈൽ ബസൂക്ക' എന്ന ക്യാപ്ഷനോടെ ബസൂക്ക ടീം ആണ് ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ഡീനോ ഡെന്നിസ് ആണ് ബസൂക്ക സംവിധാനം ചെയ്യുന്നത്. ഏപ്രിൽ 10ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിൻ്റെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്.
ALSO READ: 17 വെട്ട് ഇല്ല? റീ സെൻസേർഡ് 'എമ്പുരാൻ' നാളെ മുതൽ; വെട്ടിമാറ്റിയത് സിനിമയിലെ മൂന്ന് മിനുട്ട് ഭാഗം
മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാ രചയിതാക്കളിലൊരാളായ കലൂർ ഡെന്നിസിൻ്റെ മകനാണ് ഡീനോ ഡെന്നിസ് എന്നതും ബസൂക്കയുടെ പ്രത്യേകതയാണ്. കാപ്പ,അന്വേഷിപ്പിൻ കണ്ടെത്തും എന്നിവയ്ക്ക് ശേഷം സരിഗമയും തീയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ബസൂക്ക. ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.