ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മുഖ്യമന്ത്രി നടപടി ഉറപ്പാക്കണമെന്നും ദേശീയതലത്തിലെ കൂട്ടായ്മ ആവശ്യപ്പെട്ടു
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിനു പിന്നാലെ, സ്ത്രീകളുടെ സുരക്ഷയ്ക്കായി നിയമനിർമാണം വേണമെന്നും കേസുകൾ കൈകാര്യം ചെയ്യാൻ പ്രത്യേക കോടതി വേണമെന്നും ആവശ്യപ്പെട്ട് ദേശീയ തലത്തിൽ കൂട്ടായ്മ. എഴുത്തുകാരി അരുന്ധതി റോയ്, തെന്നിന്ത്യൻ നടൻ പ്രകാശ് രാജ്, തെന്നിന്ത്യൻ ഗായിക ചിന്മയി ശ്രീപദ, എഴുത്തുകാരി സാറ ജോസഫ്, കവി കെ. സച്ചിദാനന്ദൻ, എഴുത്തുകാരി കെ.ആർ. മീര, സുപ്രീം കോടതിയിലെ മുതിർന്ന വനിത അഭിഭാഷകർ, സാമൂഹ്യ പ്രവർത്തകർ, മാധ്യമ പ്രവർത്തകർ ഉൾപ്പടെ 72 പേർ ഒപ്പുവെച്ച കത്ത് മുഖ്യമന്ത്രിക്ക് കൈമാറി. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മുഖ്യമന്ത്രി നടപടി ഉറപ്പാക്കണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്ന അതിപ്രധാനമായ മറ്റു വിഷയങ്ങളിലും സര്‍ക്കാര്‍ ഇടപെടണം. കൃത്യമായ കരാറിന്റെ അഭാവം, വേതനത്തിലെ ലിംഗ വിവേചനം, മോശമായ തൊഴില്‍ സാഹചര്യം, വൃത്തിയും സുരക്ഷയുമുള്ള ശുചിമുറികളുടെ അഭാവം, ഡ്രസ്സിംഗ് റൂമില്ലാത്ത സെറ്റുകള്‍ എന്നിവയൊക്കയാണ് സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ ചിലത്. സുരക്ഷിതമായ താമസവും യാത്രാ സൗകര്യവും ഇവിടെ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഈ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരത്തിനായി ഹേമാ കമ്മിറ്റിയുടെ ശുപാര്‍ശകളേയും ഉള്‍പ്പെടുത്തി സിനിമാ വ്യവസായത്തില്‍ അടിമുടി പരിഷ്‌കരണം നടത്താനുള്ള നടപടിയെടുക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിനു പിന്നാലെ പ്രമുഖ നടന്മാർ, സംവിധായകർ ഉളപ്പടെ നിരവധിപേർക്ക് എതിരെ ലൈംഗികാരോപണവുമായി സിനിമയിൽ നിന്ന് തന്നെയുള്ള നിരവധി സ്ത്രീകൾ മുന്നോട്ട് വന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു ആവശ്യവുമായി പ്രമുഖർ രംഗത്തെത്തിയത്.
അതേസമയം, ഹേമ കമ്മറ്റി റിപ്പോർട്ടിലെ അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ അഭിഭാഷകരായ എ ജന്നത്ത്, അമൃത പ്രേംജിത്ത് എന്നിവർഹർജി നൽകി. നിലവിൽ നടക്കുന്ന അന്വേഷണവും സിബിഐക്ക് കൈമാറണമെന്നും ഇവർ ഹർജിയിൽ ആവശ്യപ്പെട്ടു.