ജിഗാവ സംസ്ഥാനത്തെ ടൗറയിലെ എക്‌സ്പ്രസ് വേയിലായിരുന്നു സ്‌ഫോടനം
നൈജീരിയയിൽ ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ച് 90 പേർ മരിച്ചു. 50 ഓളം പേർക്ക് പരുക്കേറ്റതായി റിപ്പോർട്ട്. ഇന്ധനം ശേഖരിക്കാൻ ആളുകൾ വാഹനത്തിലേക്ക് പാഞ്ഞുകയറുന്നതിനിടെ ടാങ്കർ മറിഞ്ഞാണ് അപകടമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. ഭൂരിഭാഗം പേരും സംഭവസ്ഥലത്ത് വെച്ചു തന്നെ കൊല്ലപ്പെട്ടു. ജിഗാവ സംസ്ഥാനത്തെ ടൗറയിലെ എക്‌സ്പ്രസ് വേയിലായിരുന്നു അപകടം. മറിഞ്ഞ ടാങ്കറിൽ നിന്ന് ആളുകൾ ഇന്ധനം ശേഖരിക്കാൻ ശ്രമിക്കുകയായിരുന്നു.
കഴിഞ്ഞ മാസം നൈജീരിയയിൽ ഇന്ധന ടാങ്കർ ട്രക്കുമായി കൂട്ടിയിച്ചുണ്ടായ അപകടത്തിൽ 48 പേർ മരിച്ചിരുന്നു. നൈജീരിയയിൽ ടാങ്കർ അപകടങ്ങൾ ക്രമാതീതമായി വർധിച്ചുവരികയാണ്. ഡ്രൈവർമാരുടെ അനാസ്ഥയും, റോഡുകളുടെ മോശം അവസ്ഥയും, വാഹനങ്ങളുടെ ഗുണനിലവാരമില്ലായ്മയുമാണ് റോഡ് അപകടങ്ങളുടെ കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
ALSO READ: ട്രംപിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണം: മസ്ക് ചെലവഴിച്ചത് 75 മില്ല്യൺ
2020ൽ മാത്രം, 1531 പെട്രോൾ ടാങ്ക് അപകടങ്ങൾ ഉണ്ടായതായി നൈജീരിയ ഫെഡറൽ റോഡ് സേഫ്റ്റി കോർപ്പറേഷൻ റിപ്പോർട്ടിൽ പറയുന്നു. അപകടങ്ങളിൽ 535 മരണങ്ങളും, റിപ്പോർട്ട് ചെയ്തിരുന്നു.