ജില്ലാ ഭരണകൂടവുമായി അഭിപ്രായ ഭിന്നത ഉണ്ടായതാണ് കാരണം. ഷിരൂരിൽ ഇനി തെരച്ചിലിന് ഇറങ്ങില്ലെന്ന് ഈശ്വർ മാൽപെപറഞ്ഞു.
ഷിരൂർ ദൗത്യത്തിൽ നിന്ന് പിന്മാറി മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ. ജില്ലാ ഭരണകൂടവുമായി അഭിപ്രായ ഭിന്നത ഉണ്ടായതാണ് കാരണം. ഷിരൂരിൽ ഇനി തെരച്ചിലിന് ഇറങ്ങില്ലെന്ന് ഈശ്വർ മാൽപെ പറഞ്ഞു.
അർജുനടക്കമുള്ള മൂന്ന് പേർക്കായുള്ള തെരച്ചിലിന് CP4 ൽ ഇറങ്ങാൻ ഈശ്വർ മാൽപെയ്ക്ക് അനുമതി നിഷേധിച്ചിരുന്നു. ഡ്രഡ്ജിങ്ങ് കമ്പനിയുടെ മുങ്ങൽ വിദഗ്ധർ പരിശോധിക്കുമെനാണ് കമ്പനി പറയുന്നത്. അതിനാൽ മറ്റൊരിടത്താണ് ഈശ്വർ മാൽപ്പെ പരിശോധന നടത്തിയിരുന്നത്.
Also Read; ഷിരൂർ തെരച്ചിൽ; ഗംഗാവലി പുഴയില്‍ നിന്നും ലോറിയുടെ എഞ്ചിൻ കണ്ടെത്തി
അതേസമയം ഇന്ന് നടത്തിയ പരിശോധനയിൽ ടാറ്റ ലോറിയുടെ എഞ്ചിൽ കണ്ടെത്തിയിരുന്നു.നാവികസേന പുഴയിൽ മാർക്ക് ചെയ്ത സിപി4 എന്ന പോയിൻ്റിനെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് എഞ്ചിനും മറ്റ് ചില ലോഹഭാഗങ്ങളും കണ്ടെത്തിയത്.