ഒമാൻ എയറിൻറെ പ്രീമിയം ക്ലാസ് യാത്രക്കാർക്ക് മസ്കറ്റിൽ സ്റ്റോപ്പുള്ള ദിവസം ഒരു രാത്രി സൗജന്യ ഹോട്ടൽ താമസവും അനുവദിക്കും
ഒമാനെ ഇഷ്ടപെട്ട വിനോദ സഞ്ചാര കേന്ദ്രമായി ഉയർത്തുന്നതിന്റെ ഭാഗമായി ട്രാൻസിറ്റ് യാത്രക്കാർക്ക് മസ്കറ്റിൽ സൗജന്യ സ്റ്റോപ്പ് ഓവർ പ്രഖ്യാപിച്ച് ഒമാൻ എയറും, ഒമാൻ ടൂറിസം മന്ത്രാലയവും. 2024 നവംബർ 30 വരെയാണ് ആനുകൂല്യം ലഭിക്കുക. ഒമാൻ എയറിൻ്റെ പ്രീമിയം ക്ലാസ് യാത്രക്കാർക്ക് മസ്കറ്റിൽ സ്റ്റോപ്പുള്ള ദിവസം ഒരു രാത്രി സൗജന്യ ഹോട്ടൽ താമസവും അനുവദിക്കും.
എന്നാൽ ഇക്കോണമി ക്ലാസ് യാത്രക്കാർക്ക് ഒരു ദിവസത്തെ നിരക്കിൽ രണ്ട് രാത്രിയിൽ താമസ സൗകര്യം അനുവദിക്കുമെന്നും ഒമാൻ എയർ അറിയിച്ചു. കൂടാതെ അതിഥികൾക്ക് ടൂറുകൾ, വാടകയ്ക്ക് കാറുകൾ, മറ്റ് സേവനങ്ങളിൽ ഡിസ്‌കൗണ്ടുകളും ലഭിക്കും.
ALSO READ: ലോകം ദുബായിലേക്ക്; ഗ്ലോബൽ വില്ലേജ് 29 സീസണിന്റെ തീയതികൾ പ്രഖ്യാപിച്ചു
മസ്കറ്റ് വഴിയുള്ള ട്രാൻസിറ്റിലൂടെ ഒമാൻ എയറിന്റെ നെറ്റ് വർക്കിലെ ഏതെങ്കിലും ലക്ഷ്യസ്ഥാനത്തേക്കുള്ള മടക്ക ടിക്കറ്റ് കൈവശമുള്ള യാത്രക്കാർക്ക് പരിമിതകാല ഓഫർ പ്രയോജനപ്പെടുത്താം. കാലാവധി അവസാനിക്കുന്ന നവംബർ 30 ന് മുൻപ് ഓൺലൈൻ വഴി ഓവർ ബുക്കിംഗ് നടത്താം.