fbwpx
വിവാദമൊഴിയാതെ നീലപ്പെട്ടിയും, പാതിരാ റെയ്‌ഡും; പ്രതിരോധത്തിലായി യുഡിഎഫ്
logo

ന്യൂസ് ഡെസ്ക്

Last Updated : 07 Nov, 2024 11:54 AM

പെട്ടിയിലുണ്ടായിരുന്നത് തൻ്റെ  വസ്ത്രങ്ങളായിരുന്നു. അതല്ല അതിനകത്ത് പണമായിരുന്നു എന്ന് തെളിയിച്ചാല്‍ തെരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തിൽ പറഞ്ഞു

KERALA BYPOLL


പാലക്കാട് തെരഞ്ഞടുപ്പ് നടക്കാൻ ഇനി ദിവസങ്ങൾ ബാക്കി നിൽക്കേ കള്ളപ്പണ ആരോപണത്തെ തുടർന്ന് പ്രതിസന്ധിയിലായിരിക്കുകയാണ് കോൺഗ്രസ് നേതൃത്വം. കഴിഞ്ഞ ദിവസം കെപിഎം ഹോട്ടലലിൽ വച്ചു കോൺഗ്രസ് നേതാക്കളുടെ മുറികളിൽ നടന്ന റെയ്‌ഡ് വിവാദങ്ങൾക്ക് വഴിയൊരുക്കിയത്.

കൂടാതെ നീലപെട്ടി വിവാദമാണ് ഇപ്പോൾ പ്രധാനമായും ഉയർന്നു വരുന്നത്. വിവാദത്തിൽ കോൺഗ്രസ് നേതൃത്വം വെട്ടിലായി. അതിനിടെ വ്യാജ തിരിച്ചറിയൽ കാർഡ് കേസിലെ പ്രതിയും കെഎസ്‍യു നേതാവുമായ ഫെനി നൈനാൻ ഹോട്ടലിലേക്ക് നാല ട്രോളി ബാഗുമായി വരുന്ന സിസിടിവി ദൃശ്യങ്ങൾ ഇന്നലെ ന്യൂസ് മലയാളം പുറത്തുവിട്ടിരുന്നു. ദൃശ്യങ്ങൾ പുറത്ത് വന്നതോടെ കള്ളപ്പണ ആരോപണങ്ങൾക്ക് മൂർച്ച കൂട്ടുകയാണ് സിപിഎമ്മും ബിജെപിയും.

ALSO READനീല ട്രോളിയുമായി ഫെനി നൈനാൻ, ഷാഫി, ഒപ്പം രാഹുലും; ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ന്യൂസ് മലയാളത്തിന്


പാലക്കാട് പണപ്പെട്ടി വിവാദത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നത് യുഡിഎഫിനെ പ്രതിരോധത്തിലാക്കിയെന്ന് വിലയിരുത്തൽ. കോൺഗ്രസ് വനിതാ നേതാക്കളുടെ മുറിയിൽ പൊലീസ് പരിശോധന നടത്തിയതുമായി ബന്ധപ്പെട്ട വിവാദം യുഡിഎഫിന് നേട്ടമായെങ്കിലും ഇന്നലെ വൈകുന്നേരത്തോടെ ട്രോളി ബാഗുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതാണ് യുഡിഎഫിനെ പ്രതിരോധത്തിലാക്കിയത്.


പാലക്കാട് കെപിഎം ഹോട്ടലിലേക്ക് രാഹുൽ മാങ്കൂട്ടത്തിലിന്റെ സുഹൃത്തും യൂത്ത് കോൺഗ്രസ് നേതാവുമായ ഫെനി നൈനാൻ ട്രോളി ബാഗുമായി വന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് യുഡിഎഫ് നേതൃത്വം പ്രതിരോധത്തിലായത്. ബാഗിനുള്ളിൽ വസ്ത്രങ്ങൾ ആണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നുണ്ടെങ്കിലും, ഇത് വിശ്വസിനീയമല്ലെന്നാണ് സിപിഎമ്മിൻ്റെയും  ബിജെപിയുടെയും നിലപാട്.

ALSO READകോൺഗ്രസ് നേതാക്കളുടെ മുറിയിലെ റെയ്‌ഡ്: പിന്നിൽ പരാജയഭീതി, നിയമപരമായും രാഷ്ട്രീയമായും നേരിടും; പ്രതികരണവുമായി കോൺഗ്രസ് നേതാക്കൾ


ട്രോളി ബാഗിൽ പണം തന്നെയാണെന്നാണ് സിപിഎം ആരോപിക്കുന്നത്. പാലക്കാട് കെപിഎം ഹോട്ടലിൽ നവംബർ 5 ന് നടന്ന നാടകീയ സംഭവങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ സിപിഎം കേന്ദ്രങ്ങൾ തന്നെ പുറത്ത് വിട്ടതോടെ, മറുപടി പറയേണ്ട അവസ്ഥയിലാണ് യുഡിഎഫ് നേതൃത്വം.

വനിതാ നേതാക്കളുടെ മുറിയിൽ പൊലീസ് പരിശോധന നടത്തിയപ്പോൾ വനിതാ പൊലീസിന്റെ സാന്നിധ്യം ഇല്ലാത്തത് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. ഇതിനെതിരെ ഇന്നലെ നടന്ന എസ്പി ഓഫീസ് മാർച്ച് വലിയ വിജയം ആവുകയും ചെയ്തു . എന്നാൽ ട്രോളി ബാഗിൽ പണം കടത്താൻ ശ്രമിച്ചുവെന്ന ആരോപണത്തിന് പിന്നാലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതാണ് കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയത്.

നേതാക്കളുടെ നിരവധി ദൃശ്യങ്ങൾ സിസിടിവിയിലുണ്ട്. പുറത്ത് വന്ന ദൃശ്യങ്ങൾ പ്രകാരം, രാത്രി 10.11 ന് ഷാഫി, ശ്രീകണ്ഠൻ, ജ്യോതികുമാർ ചാമക്കാല എന്നിവർ കെപിഎം ഹോട്ടലിലേക്ക് കയറുന്നു. 10.13 ന് ശ്രീകണ്ഠൻ വാഷ് റൂമിലേക്ക് പോയി തിരിച്ചു വരുന്നു. ഈ സമയം ബാക്കിയുള്ളവർ കോൺഫറൻസ് ഹാളിലേക്ക് പോകുന്നു. രാത്രി 10:39 ന് രാഹുൽ മാങ്കൂട്ടത്തിൽ കോൺഫറൻസ് ഹാളിലേക്ക് കയറുന്നത് കാണാം. 10:42ന് ഫെനി നൈനാൻ കോറിഡോറിലേക്ക് വരുന്നു. അപ്പോൾ ഫെനിയുടെ കയ്യിൽ പെട്ടിയുണ്ടായിരുന്നില്ല. 10:47ന് രാഹുലിനെ കോൺഫറൻസ് റൂമിൽ നിന്ന് പുറത്ത് എത്തിക്കുന്നു. തുടർന്ന് 10:51ന് ഫെനി കോൺഫറൻസ് റൂമിൽ നിന്ന് കനമുള്ള പെട്ടി കടത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

ALSO READകോൺഗ്രസ് നേതാക്കളുടെ മുറിയിലെ റെയ്‌ഡ്; ഒന്നും കണ്ടെത്തിയില്ലെന്ന് പൊലീസ്


നീല ട്രോളി ബാഗിലുള്ളത് കള്ളപ്പണമാണെന്ന ആരോപണം തള്ളി യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കുട്ടത്തിൽ രംഗത്തെത്തി. കള്ളപ്പണ ആരോപണം തെളിയിക്കാൻ സിപിഎമ്മിനെ വെല്ലുവിളിക്കുകയും, പെട്ടിയിലുണ്ടായിരുന്നത് തൻ്റെ  വസ്ത്രങ്ങളായിരുന്നു. അതല്ല അതിനകത്ത് പണമായിരുന്നു എന്ന് തെളിയിച്ചാല്‍ തെരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിക്കുമെന്നും രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ തുറന്നടിച്ചിരുന്നു.

ഫെനി മുറിയില്‍ വരുന്നതിന് എന്താണ് കുഴപ്പെന്നും തെരഞ്ഞെടുപ്പ് ചുമതലയുള്ളതിനാൽ ഫെനി താമസിക്കുന്നത് അതേ ഹോട്ടലിലാണെന്നും രാഹുല്‍ പറഞ്ഞിരുന്നു. ഈ ദൃശ്യങ്ങളെയും രാഹുൽ നിഷേധിച്ചാൽ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവരും എന്നാണ് സിപിഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു പറയുന്നത്.

NATIONAL
അക്കാദമിക്, ഭരണ രംഗങ്ങളിൽ ഒരുപോലെ മികവ് തെളിയിച്ച അപൂർവ രാഷ്ട്രീയക്കാരിൽ ഒരാൾ; ആദരാഞ്ജലികൾ നേർന്ന് രാഷ്ട്രപതി
Also Read
user
Share This

Popular

NATIONAL
NATIONAL
ഇന്ത്യയെ മാറ്റിയ മന്‍മോഹനോമിക്‌സ്; സ്വതന്ത്ര ഇന്ത്യയിലെ ധിഷണാശാലിയായ നേതാക്കളില്‍ ഒരാള്‍