ബിജെപി ഉപയോഗിക്കുന്ന ആയുധമാണ് മുഖ്യമന്ത്രി ഉന്നയിച്ചത്
മുഖ്യമന്ത്രിക്ക് ഒപ്പമുള്ള പിആർ ഏജൻസി ശ്രമിക്കുന്നത് വർഗീയ ധ്രുവീകരണം നടത്താനെന്ന് മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുഖ്യമന്ത്രിക്ക് നാക്കുപിഴ സംഭവിച്ചതാണങ്കിൽ അംഗീകരിക്കാം. എന്നാൽ പിആര്‍ ഏജന്‍സി ചെയ്തുവെന്നത് ഗൗരവം കൂട്ടുന്ന കാര്യമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കേരളത്തില്‍ എന്തൊക്കെയാണ് നടക്കുന്നത്. ബിജെപി ഉപയോഗിക്കുന്ന ആയുധമാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. ഈ വിഭജനം വിലപ്പോവില്ലെന്ന് വടകര ലോക്‌സഭ ഫലം തെളിയിച്ചതാണ്. ആരു ശ്രമിച്ചാലും മലപ്പുറത്തെ കലാപഭൂമിയാക്കാന്‍ കഴിയില്ല എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിലമ്പൂരില്‍ ലീഗ് തീരുമാനിച്ച പൊതുയോഗം നേതൃത്വം ഇടപെട്ട് മാറ്റി എന്നുള്ളത് അടിസ്ഥാന രഹിതമായ ആരോപണങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.
ALSO READ: 'ദ ഹിന്ദുവിൽ വന്നത് പറയാത്ത കാര്യം, വീഴ്ചപറ്റിയെന്ന് പത്രം തന്നെ സമ്മതിച്ചു', പി.ആർ ടീമിനെക്കുറിച്ച് ഒന്നും മിണ്ടാതെ മുഖ്യമന്ത്രി
പി.വി. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവമുള്ളതാണ്. അന്‍വര്‍ പി. ശശിക്കെതിരായി ഉന്നയിച്ച ആരോപണങ്ങളും ഗൗരവമുള്ളതാണ്. ആരോപണങ്ങളില്‍ അന്വേഷണം നടത്തുകയാണ് വേണ്ടത്. ഭരണപക്ഷ എംഎല്‍എയുടെ തുറന്നു പറച്ചില്‍ യുഡിഎഫിൽ സ്വാഭാവികമായും ചര്‍ച്ചയാകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പി.വി. അന്‍വറിന്റെ മുന്നണി പ്രവേശനവും പി.കെ. കുഞ്ഞാലിക്കുട്ടി തള്ളിയില്ല.