പ്രായപൂർത്തിയാവും മുമ്പാണ് അതിക്രമം നടന്നതെന്ന് യുവതി മൊഴി നൽകിയിരുന്നു
നടൻ മുകേഷ് ഉൾപ്പെടെ നിരവധി പേർക്കെതിരെ ലൈംഗികാതിക്രമ പരാതി നൽകിയ ആലുവയിലെ നടിക്കെതിരെ പോക്സോ കേസ്. ബന്ധുവായ യുവതി നൽകിയ പരാതിയിലാണ് മൂവാറ്റുപുഴ പൊലീസ് പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തത്.
പരാതി നൽകിയ യുവതിയിൽ നിന്ന് ഇന്ന് പ്രത്യേക അന്വേഷണസംഘം വിശദമായി മൊഴിയെടുത്തിരുന്നു. ആലുവ സ്വദേശിനിയായ നടി ചെന്നൈയിലേക്ക് വിളിച്ചുവരുത്തി നിരവധി പേർക്ക് തന്നെ കാഴ്ചവെച്ചെന്നായിരുന്നു യുവതിയുടെ പരാതി.
പ്രായപൂർത്തിയാവും മുമ്പാണ് അതിക്രമം നടന്നതെന്ന് യുവതി മൊഴി നൽകിയിരുന്നു. നേരത്തെ പരാതിക്കാരി സംസ്ഥാന പൊലീസ് മേധാവിക്ക് അയച്ച പരാതി മൂവാറ്റുപുഴ പോലീസിന് കൈമാറുകയായിരുന്നു.
READ MORE: കേരളത്തിന് ചരിത്ര നേട്ടം; തുടർച്ചയായി രണ്ടാം വർഷവും ഭക്ഷ്യസുരക്ഷയിൽ ഒന്നാം സ്ഥാനം