നിർഭയ സംവഭവത്തിന് ശേഷം 12 വർഷത്തിനുള്ളിൽ എണ്ണമറ്റ ബലാത്സംഗങ്ങൾ നടന്നിട്ടുണ്ട്. ഇതെല്ലാം മറക്കുന്നത് അരോചകമാണ്
കൊൽക്കത്തയിലെ ആർജി കർ ഗവൺമെൻ്റ് ആശുപത്രിയിൽ വനിതാ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ആദ്യമായി പ്രതികരിച്ച് രാഷ്ട്രപതി ദൗപതി മുർമു. ഞെട്ടിപ്പിക്കുന്നതും ഭീതി പടർത്തുന്നതുമായ സംഭവമാണ് നടന്നത്. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ലെന്നും രാഷ്ട്രപതി പറഞ്ഞു. വാർത്ത ഏജൻസിയായ പിടിഐക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ദ്രൗപതി മുർമുൻ്റെ പരാമർശം.
'സ്ത്രീകളെ ബുദ്ധിയും ശക്തിയും കഴിവുമില്ലാത്തവരായി ചില ആളുകൾ കാണുന്നുണ്ട്. അവർക്കെതിരെയുള്ള അതിക്രമങ്ങൾ അംഗീകരിക്കാനാവില്ല. കൊൽക്കത്തയിൽ വനിതാ ഡോക്ടർക്ക് നീതി തേടിയും, സുരക്ഷിത തൊഴിലിടം വേണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം ആളുകൾ തെരുവിൽ പ്രതിഷേധിക്കുമ്പോൾ പ്രതികൾ മറ്റിവിടങ്ങളിൽ പതിയിരിക്കുകയാണ്.
READ MORE: ജയിലല്ല, ജാമ്യമാണ് ആദ്യ പരിഗണന, കള്ളപ്പണ നിരോധന കേസിലും ഇത് ബാധകം: സുപ്രീംകോടതി
പെൺമക്കളെയും സഹോദരിമാരെയും ഇത്തരം ക്രൂരതകൾക്ക് വിധേയരാക്കുന്നത് ഒരു പരിഷ്കൃത സമൂഹത്തിനും ചേരുന്നതല്ല. നിർഭയ സംവഭവത്തിന് ശേഷം 12 വർഷത്തിനുള്ളിൽ എണ്ണമറ്റ ബലാത്സംഗങ്ങൾ നടന്നിട്ടുണ്ട്. ഇതെല്ലാം മറക്കുന്നത് അരോചകമാണ്. സമാനമായ സംഭവങ്ങൾ നടക്കുമ്പോൾ മാത്രമാണ് ഇത്തരം കാര്യങ്ങൾ വീണ്ടും ഓർമിക്കപ്പെടുന്നത്.- ദ്രൗപതി മുർമു പറഞ്ഞു.
പീഡനക്കേസിലെ പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കുന്ന ബിൽ അടുത്തയാഴ്ച നിയമസഭയിൽ പാസാക്കുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. വനിതാ ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിഷേധം കനക്കുന്നതിനിടെയാണ് തീരുമാനം. 10 ദിവസത്തിനകം ശിക്ഷ ഉറപ്പാക്കുന്ന രീതിയിൽ നിയമഭേദഗതി ചെയ്യുമെന്നാണ് മമത അറിയിച്ചത്.
READ MORE: കൊൽക്കത്ത ഡോക്‌ടറുടെ കൊലപാതകം: പശ്ചിമബംഗാളിൽ ഇന്ന് ബിജെപി ബന്ദ്