വർഷാവസാന ചോദ്യോത്തര സെഷനിലാണ് പുടിൻ യുദ്ധത്തിലെ നിലപാട് വ്യക്തമാക്കിയത്
റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ നിലപാട് മയപ്പെടുത്തി റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ. യുദ്ധം അവസാനിപ്പിക്കാൻ ഡോണാൾഡ് ട്രംപുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും നിലവിൽ ഗ്രൗണ്ടിൽ റഷ്യൻ സൈന്യം പ്രാഥമിക ലക്ഷ്യം കൈവരിക്കുന്നതിലേക്ക് നീങ്ങുകയാണെന്നും പുടിൻ വ്യക്തമാക്കി. നാല് വർഷക്കാലമായി ട്രംപുമായി സംസാരിച്ചിട്ട്. ഈ അടുത്ത് ട്രംപുമായി ആശയവിനിമയം നടത്തിയിട്ടില്ല. എന്നാൽ ഇക്കാര്യത്തിൽ ചർച്ചക്ക് ഒരുക്കമാണെന്നും പുടിൻ അറിയിച്ചു. വർഷാവസാന ചോദ്യോത്തര സെഷനിലാണ് പുടിൻ യുദ്ധത്തിലെ നിലപാട് വ്യക്തമാക്കിയത്.
ALSO READ: ചാറ്റ്ജിപിടി ഒരുപാട് വളര്‍ന്നു; ഇനി വാട്സ്ആപ്പില്‍ ചാറ്റ് ചെയ്യാം; വിളിച്ച് സംസാരിക്കാം
അമേരിക്കൻ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടാൽ ഒരു ദിവസത്തിനുള്ളിൽ യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാൽ കൃത്യമായൊരു പദ്ധതി ട്രംപ് ഇതുവരെ മുന്നോട്ട് വെച്ചിട്ടില്ല. അതേസമയം, തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ട്രംപ് പുടിനുമായി സംസാരിച്ചെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഈ അവകാശവാദത്തെ നിഷേധിക്കുന്നതായിരുന്നു പുടിൻ്റെ ഇന്നത്തെ പരാമർശം. പോരാട്ട വേദിയിൽ റഷ്യ ഇന്ന് ആധിപത്യം ഉറപ്പിച്ചിട്ടുണ്ടെന്നും റഷ്യ പിന്നിലാണെന്നത് തെറ്റായ വിവരമാണെന്നും പുടിൻ പറഞ്ഞു.
മറ്റ് രാജ്യങ്ങളെ ആശ്രയിക്കാതെ സ്വതന്ത്ര്യമായാണ് റഷ്യ പോരാടുന്നതെന്നും ചർച്ചകൾ മുന്നോട്ട് നീങ്ങാത്തത് യുക്രെയ്ൻ സ്വീകരിക്കുന്ന നിലപാടുകൾ കാരണമാണെന്നു പുടിൻ ആരോപിച്ചു. ചർച്ചകൾക്കും വിട്ടുവീഴ്ചകൾക്കും എപ്പോഴും റഷ്യ ഒരുക്കമായിരുന്നുവെന്നും യുദ്ധത്തിൽ ചെയ്യാൻ മറുപക്ഷത്ത് ആരും ശേഷിക്കാത്ത രീതിയിൽ റഷ്യ മുന്നേറുകയാണെന്നും പുടിൻ കൂട്ടിച്ചേർത്തു.തങ്ങൾ ഒരുക്കമാണെന്നും എന്നാൽ മറുപക്ഷത്തുള്ളവരും ചർച്ചകൾക്കും വിട്ടുവീഴ്ചകൾക്കും തയ്യാറാകേണ്ടതുണ്ടെന്നും പുടിൻ കൂട്ടിച്ചേർത്തു.