fbwpx
മലപ്പുറം, കോഴിക്കോട് ജില്ലകള്‍ വിഭജിക്കണം, സാമൂഹിക നീതി ജാതി സെന്‍സസിലൂടെയാക്കണം; അന്‍വറിന്‍റെ പാര്‍ട്ടിയുടെ നയരേഖ ഇങ്ങനെ
logo

ന്യൂസ് ഡെസ്ക്

Last Updated : 06 Oct, 2024 09:20 PM

മഞ്ചേരി ജസീല മൈതാനിയില്‍ നടക്കുന്ന പരിപാടിയിലേക്ക് മുദ്രാവാക്യം വിളികളോടെയാണ് അന്‍വറിനെ അണികള്‍ സ്വീകരിച്ചത്.

KERALA


പി.വി. അന്‍വര്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ കൂട്ടായ്മ ഡെമോക്രാറ്റിക് മൂവ്മെന്‍റ് ഓഫ് കേരളയുടെ നയരേഖ യോഗത്തില്‍ പ്രഖ്യാപിച്ചു. എല്ലാവര്‍ക്കും നീതി, വിശ്വാസം, ആരാധന എന്നിവയ്ക്കുള്ള സമ്മതം, എല്ലാവർക്കും തുല്യ അവസരം, എന്നിവക്കൊപ്പം ഭരണഘടനയുടെ ആമുഖം മുന്നോട്ട് വെക്കുന്ന ലക്ഷ്യങ്ങൾ സാധൂകരിക്കലാണ് പാർട്ടിയുടെ നയരേഖകൊണ്ട് ഉദ്ദേശിക്കുന്നത്. ഭരണഘടനാ സംരക്ഷണ പ്രസ്ഥാനം ആകുമെന്നും പ്രഖ്യാപനം. മഞ്ചേരി ജസീല മൈതാനിയില്‍ നടക്കുന്ന പരിപാടിയിലേക്ക് മുദ്രാവാക്യം വിളികളോടെയാണ് അന്‍വറിനെ അണികള്‍ സ്വീകരിച്ചത്.


ALSO READ : യോഗത്തിനെത്തുന്നവരെ പൊലീസ് തടയുന്നു; 'അപ്പുറം പാക്കലാം', തമിഴ് പേശി പി.വി അന്‍വര്‍


ഭൗതിക സാഹചര്യങ്ങളില്‍ കേരളം പിന്നിലാണ്. ഒരു വിഭാഗം ലഹരിയുടെയും വര്‍ഗീയ ഭ്രാന്തിന്‍റെയും പിന്നാലെയാണ്. സാമൂഹ്യ നീതി ജാതി സെന്‍സസിലൂടെ നടപ്പാക്കണം. പ്രവാസികളുടെ വോട്ടവകാശം ഉറപ്പാക്കും. മലപ്പുറം, കോഴിക്കോട് ജില്ലകള്‍ വിഭജിക്കണം. ജനസംഖ്യയ്ക്ക് ആനുപാതികമായി ഈ ജില്ലകളില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കുന്നില്ല.

സാമൂഹിക നീതിയിൽ അധിഷ്ഠിതമായ ജനാധിപത്യ സോഷ്യലിസ്റ്റ് നയം നടപ്പാക്കുകയാണ് ലക്ഷ്യം. ദേശീയ പാരമ്പര്യത്തിലും ഫെഡറലിസത്തിലും അധിഷ്ഠിതമായ ജനാധിപത്യ കാഴ്ചപ്പാടാകും മുന്നോട്ടുവയ്ക്കുക. കേരളത്തിന്റെ സാമൂഹിക സാമ്പത്തിക വിഭജനം കണ്ടെത്തി പരിഹരിക്കുകയാണ് സംഘടനയുടെ നയം.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഫാസിസ്റ്റ് കാഴ്ചപ്പാടിൻ്റെ ഭാഗമാണ്. ഗുണനിലവാരമള്ള വിദ്യാഭ്യാസം സൗജന്യമാക്കണം. എല്ലാ പൗരന്മാർക്കും രാഷ്ട്രീയ സാമ്പത്തിക സാമൂഹിക നീതി ഉറപ്പാക്കും. ഇതിനാവശ്യമായ സാമൂഹ്യ മുന്നേറ്റം ആവശ്യമാണ്. സർക്കാർ സ്കൂളുകളിൽ പഠിക്കാത്ത സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൻ്റെ 20 ശതമാനം ബിപിഎല്‍ വിഭാഗത്തിന് നൽകണം. തൊഴിലവസരങ്ങളും വ്യവസായങ്ങളും വിപുലീകരിക്കാന്‍ പുതിയ സ്റ്റാർട്ടപ്പുകൾ പ്രോത്സാഹിപ്പിക്കണം. മേക്ക് ഇന്‍ കേരള പദ്ധതി ജനകീയമാക്കണം. തൊഴിലില്ലായ്മ വേതനം 2000 ആക്കണം. കേരളത്തിലെ വ്യവസായ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് നൈപുണ്യ പരിശീലനം നൽകണം.

വയോജന ക്ഷേമനയം രൂപീകരണം. മത്സ്യതൊഴിലാളികൾക്ക് ആവശ്യമായ ഫ്രോസൺ യൂണിറ്റ് ആരംഭിക്കണം. തീരദേശ അവകാശനിയമം പാസാക്കണം. ഉൽപന്നങ്ങളുടെ തറവില കാലക്രമത്തിനനുസരിച്ച് മാറ്റം വരുത്തണം. റബ്ബറിനെ കാർഷിക വിളയായി കണക്കാക്കണം. വന്യമൃഗ ആക്രമണ തുക വർധിപ്പിക്കണം. വനം വകുപ്പിൻ്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം. പൂർണമായി ഇലക്ടിക് സെൻസിങ് പദ്ധതി നടപ്പിലാക്കുക. പി.എസ് സി. - സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയമാക്കണം. എന്നതടക്കം നിരവധി കാര്യങ്ങള്‍ നയരേഖയില്‍ പറയുന്നു.


UPDATING...

KERALA
മല്ലു ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദം; ഗോപാലകൃഷ്ണന്‍ ഐഎഎസിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു
Also Read
user
Share This

Popular

KERALA
WORLD
എന്‍.എം വിജയന്റെ മരണം: മുന്‍കൂര്‍ ജാമ്യം തേടി കോണ്‍ഗ്രസ് നേതാക്കള്‍