മുഖ്യമന്ത്രി തലയ്ക്ക് വെളിവില്ലാതെ എന്തൊക്കെയോ പറയുന്നുവെന്നും അൻവർ പറഞ്ഞു
താൻ പറഞ്ഞതിനെപ്പറ്റി കേരളത്തിലെ മൂന്നര കോടി ജനങ്ങൾക്കും നല്ല ബോധ്യം ഉണ്ടെന്നും എന്നാൽ മുഖ്യമന്ത്രി തലവെളിവില്ലാതെ എന്തൊക്കെയോ പറയുന്നുവെന്നും പി.വി. അന്‍വര്‍. കുടുംബത്തിൽ പ്രശ്നമുണ്ടായാൽ ആരെങ്കിലും ബാപ്പയെ കുത്തിക്കൊല്ലുമോ എന്ന എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണന് മറുപടിയുമായി പി.വി. അൻവർ എംഎൽഎ. കേരളത്തിൽ മകൻ അച്ഛനെ കുത്തിക്കൊല്ലുന്ന സംഭവങ്ങൾ ഉണ്ടാകാറില്ലേയെന്നാണ് പി.വി. അൻവർ ചോദിച്ചത്. പാർട്ടിയെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും തന്നെ തള്ളിപ്പറഞ്ഞത് പാർട്ടിയാണും അൻവർ പറഞ്ഞു. വിദേശത്ത് പഠനത്തിനും ജോലിക്കുമായി നിരവധി പേർ പോയിട്ടുണ്ടെന്നും യുവതയുടെ പ്രശ്നം പരിഹരിക്കുന്നില്ലെന്നും അൻവർ പറഞ്ഞു.
പൊതുയോഗങ്ങളെ ജനങ്ങൾ വിലയിരുത്തട്ടെയെന്നും നിർബന്ധിച്ചുള്ള പിന്തുണ ആവശ്യമില്ലെന്നും അൻവർ വ്യക്തമാക്കി. താൻ ഒരു പാർട്ടി പ്രവർത്തകനോടും യോഗത്തിന് എത്താൻ ആവശ്യപെട്ടിട്ടില്ലെന്നും അൻവർ പറഞ്ഞു. താൻ വിളിച്ചു പറഞ്ഞാൽ മലപ്പുറം, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളിലെ എൽഡിഎഫിൻ്റെ ഭരണത്തിലുള്ള 25 പഞ്ചായത്തുകളുടെ ഭരണം പോകുമെന്നും അൻവർ മുന്നറിയിപ്പ് നൽകി.
പാർട്ടിയെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും എന്നെ തള്ളിപ്പറഞ്ഞത് പാർട്ടിയാണെന്നും ഈ നിമിഷം വരെ ജീവിച്ചത് പാർട്ടിയെ അനുസരിച്ചാണ് ജീവിച്ചതെന്നും അൻവർ പറഞ്ഞു. ആളുകൾക്ക് കേർക്കാൻ താൽപ്പര്യം ഉള്ളത് കൊണ്ടാണ് മാധ്യമങ്ങൾ തൻ്റെ കൂടെ നിൽക്കുന്നതെന്നും അൻവർ കൂട്ടിച്ചേർത്തു. തന്നെ സ്നേഹിക്കുന്നവർ 140 മണ്ഡലങ്ങളിലും ഉണ്ട്. താൻ പറഞ്ഞതിനെ പറ്റി കേരളത്തിലെ മൂന്നര കോടി ജനങ്ങൾക്ക് നല്ല ബോധ്യം ഉണ്ടെന്നും എന്നാൽ മുഖ്യമന്ത്രി തലവെളിവില്ലാതെ എന്തൊക്കെയോ പറയുന്നുവെന്നും അൻവർ പറഞ്ഞു.