നടൻ ഇടവേള ബാബുവിനെതിരായ ലൈംഗികപീഡന കേസിലും ഇന്ന് തെളിവെടുപ്പ് തുടരും
നടൻ സിദ്ദീഖിനെതിരെയുള്ള ബലാത്സംഗ കേസിൽ പരാതിക്കാരിയുമായി തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിൽ എത്തി പ്രത്യേക അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. നടൻ താമസിച്ചിരുന്ന മുറി പരാതിക്കാരി അന്വേഷണ സംഘത്തിന് കാണിച്ചുകൊടുത്തു. 2016 ജനുവരി 28ന് 101 D യെന്ന മുറിയിലാണ് സിദ്ദീഖ് താമസിച്ചതെന്നും സ്ഥീരികരിച്ചിട്ടുണ്ട്. പരാതിക്കാരിക്കൊപ്പം ഹോട്ടലിലെത്തിയ സുഹൃത്തിൻ്റെ മൊഴിയും രേഖപ്പെടുത്തി. തെളിവെടുപ്പ് പൂർണമായും വീഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ട്.
നടൻ ഇടവേള ബാബുവിനെതിരായ ലൈംഗികപീഡന കേസിലും ഇന്ന് തെളിവെടുപ്പ് തുടരും. കലൂരുള്ള ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് നടിയുടെ ആരോപണം. ഇതനുസരിച്ച് ഇടവേള ബാബുവിന്‍റെ കൊച്ചിയിലെ ഫ്ലാറ്റിലും ബോൾഗാട്ടി പാലസിലെ ഹോട്ടലിലും എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് തീരുമാനം. കൂടുതൽ കേസിൽ നാളെ രഹസ്യ മൊഴി രേഖപ്പെടുത്തും.
READ MORE: 'പാപം ചെയ്യാത്തവർ കല്ലെറിയട്ടെ'; പീഡനാരോപണങ്ങൾ നിഷേധിച്ച് ജയസൂര്യ
ഐപിഎസ് പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് പുരോഗമിക്കുന്നത്. ഇന്നലെ മുകേഷിനെതിരെ ആരോപണം ഉന്നിയിച്ച നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ജയസൂര്യക്കെതിരായ പരാതിയിൽ നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. 2004 ല്‍ തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വെച്ച് ബലാത്സംഗം ചെയ്യതതെന്നായിരുന്നു നടിയുടെ ആരോപണം. ആലുവയിലെ ഫ്ലാറ്റിലെത്തിയാണ് പ്രത്യേക അന്വേഷണ സംഘം നടിയുടെ മൊഴി രേഖപ്പെടുത്തിയത്.
READ MORE: സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്