മാസങ്ങളായുള്ള കുടിശിക തീർക്കണമെന്നാവശ്യപ്പെട്ടു കൊണ്ടാണ് റേഷൻ കരാറുകാർ സമരം ആരംഭിച്ചത്. കുടിശിക തുക നൽകുന്നില്ലെങ്കിലും ലോറി വാടക, തൊഴിലാളികളുടെ കൂലി, ക്ഷേമനിധി വിഹിതം എന്നിവയെല്ലാം കരാറുകാർ കൃത്യമായി നൽകണം.
സംസ്ഥാനത്തെ റേഷൻ വിതരണം പ്രതിസന്ധിയിലേക്ക്. റേഷൻ കരാറുകാർ സമരം ആരംഭിച്ചതോടെ കടകളിൽ റേഷൻ സാധനങ്ങൾ എത്തുന്നില്ല. ഗോഡൗണിൽ നിന്നും കടകളിലേക്ക് സാധനങ്ങളെത്തിക്കുന്ന കരാറുകാരാണ് ജനുവരി ഒന്ന് മുതൽ സമരം ചെയ്യുന്നത്.
മാസങ്ങളായുള്ള കുടിശിക തീർക്കണമെന്നാവശ്യപ്പെട്ടു കൊണ്ടാണ് റേഷൻ കരാറുകാർ സമരം ആരംഭിച്ചത്. കുടിശിക തുക നൽകുന്നില്ലെങ്കിലും ലോറി വാടക, തൊഴിലാളികളുടെ കൂലി, ക്ഷേമനിധി വിഹിതം എന്നിവയെല്ലാം കരാറുകാർ കൃത്യമായി നൽകണം. ക്ഷേമനിധി വിഹിതത്തിൽ അവധി തെറ്റിയാൽ വലിയ പലിശയും നൽകണം. കുടിശിക ലഭിക്കാതെ ഇനി മുന്നോട്ടു പോകാൻ കഴിയില്ലെന്ന നിലപാടിലാണു കരാറുകാർ സമരം ആരംഭിച്ചിരിക്കുന്നത്.
Also Read; പുൽപ്പള്ളിയെ ഭീതിയിലാഴ്ത്തി കടുവയുടെ സാന്നിധ്യം; മയക്കുവെടിവച്ച് പിടികൂടൊനൊരുങ്ങി വനം വകുപ്പ്
10 ദിവസമായി തുടരുന്ന സമരം അവസാനിപ്പിക്കുന്നതിനും, റേഷൻ വ്യാപാരികളുടെ കമ്മീഷനുൾപ്പെടെ കൃത്യതയോടെ നൽകുന്നതിന് വേണ്ടിയുള്ള ഫണ്ടും അനുവദിക്കണമെന്ന് ഓ കേരളാ റീട്ടേയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ടി. മുഹമ്മദാലി എന്നിവർ ആവശ്യപ്പെട്ടു.
സാധാരണ എല്ലാ മാസവും 5-ാം തീയതിയിൽ തന്നെ ഗോഡൗണുകളിൽ നിന്നു റേഷൻ കടകളിലേക്കു ചരക്കു കൊണ്ടുപോകും. എന്നാൽ ഇത്തവണ അതുണ്ടായിട്ടില്ല. ചില കടകളിൽ അധികം സ്റ്റോക്കുള്ളതുകൊണ്ടാണ് പിടിച്ചു നിൽക്കുന്നത്. എന്നാൽ, ജില്ലയിലെ 952 റേഷൻ കടകളിലും ഏതാനും ദിവസങ്ങൾക്കകം സ്റ്റോക്ക് തീരും. റേഷൻ കടകളിൽ ഭക്ഷ്യധാന്യ ശേഖരത്തിൽ കുറവുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്.