fbwpx
ഇസ്രയേലിലേക്ക് ഇന്ത്യൻ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നു; പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി മല്ലികാര്‍ജുന്‍ ഖാർഗെ
logo

ന്യൂസ് ഡെസ്ക്

Last Updated : 04 Oct, 2024 06:11 PM

നാഷണൽ സ്കിൽ ഡെവലെപ്പ്മെൻ്റ് കോർപ്പറേഷൻ വഴി 15,000 തൊഴിലാളികളെ അയക്കാനാണ് നീക്കമെന്നും ഖാർഗെ ആരോപിച്ചു

NATIONAL


ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടെ ഇന്ത്യൻ തൊഴിലാളികളെ ഇസ്രയേലിലേക്ക് റിക്രൂട്ട് ചെയ്യാൻ മോദി സർക്കാർ വഴിയൊരുക്കിയെന്നാണ് ഖാർഗെയുടെ ആരോപണം. നാഷണൽ സ്കിൽ ഡെവലെപ്പ്മെൻ്റ് കോർപ്പറേഷൻ വഴി 15,000 തൊഴിലാളികളെ അയക്കാനാണ് നീക്കമെന്നും ഖാർഗെ ആരോപിച്ചു. എക്സ് പോസ്റ്റിലാണ് ഖാർഗെ മോദിക്കെതിരെ രൂക്ഷ വിമർശനമുയർത്തിയത്.

ALSO READ: രാഷ്ട്രീയ സഖ്യ സാധ്യതകളുടെ പരീക്ഷണശാലയാകുന്ന ഹരിയാന


ഏജൻ്റുമാരാൽ കബളിപ്പിക്കപ്പെട്ട് ഇന്ത്യൻ യുവാക്കൾ സംഘർഷ മേഖലയിൽ എത്തിയിരുന്നു. നിരവധി പേർക്ക് ജീവൻ നഷ്ടമായി. മോദി സര്‍ക്കാരിന്റെ യുവജന വിരുദ്ധ നയങ്ങളാണ് രാജ്യത്തെ തൊഴിലില്ലായ്മക്ക് കാരണമെന്നും ഖാര്‍ഗെ എക്‌സില്‍ കുറിച്ചു.

ALSO READ: കോൺഗ്രസ് നിലകൊള്ളുന്നത് വർഗീയതയ്ക്കും സ്വജനപക്ഷപാതത്തിനും വേണ്ടി, ഹരിയാന ഭിന്നിപ്പിനെ അംഗീകരിക്കില്ല: പ്രധാനമന്ത്രി


ഇത്തരം പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഹരിയാനയിലെ യുവജനങ്ങൾ ഈ തെരഞ്ഞെടുപ്പിൽ ബിജെപിയെ ഒരു പാഠം പഠിപ്പിക്കുമെന്നും ഖാർഗെ കൂട്ടിച്ചേർത്തു. നാളെ ഹരിയാനയിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഖാർഗെയുടെ ആരോപണം. ഹരിയാനയിൽ 90 മണ്ഡലങ്ങളിലായി 20000 പോളിങ്ങ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. രണ്ട് കോടിയിലേറെ വോട്ടർമാർ നാളെ പോളിങ്ങ് ബൂത്തിലേക്കും.

ALSO READ: പത്ത് വർഷത്തെ ഭരണം കൊണ്ട് ബിജെപി സർക്കാർ ഹരിയാനയെ നശിപ്പിച്ചു; വിമർശനവുമായി രാഹുൽ ഗാന്ധി














NATIONAL
സെയ്ഫിൻ്റെ വീട്ടിലെ സിസിടിവിയിൽ പതിഞ്ഞത് ഷെരീഫുൾ ഇസ്ലാമിൻ്റെ മുഖം തന്നെ; പ്രതിയുടെ പങ്ക് ശാസ്ത്രീയമായി സ്ഥിരീകരിച്ച് അന്വേഷണസംഘം
Also Read
user
Share This

Popular

NATIONAL
CRICKET
ഡൽഹി തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എഎപിക്ക് തിരിച്ചടി; "ആം ആദ്മിയിൽ ഇനി വിശ്വാസമില്ല"; 8 എംഎൽഎമാർ പാർട്ടി വിട്ടു