fbwpx
റിജിത്ത് വധക്കേസ്: ഒരു രാഷ്ട്രീയപാർട്ടിക്കാരും ഇനി കൊലക്കത്തിയെടുക്കരുത്, കൊല ചെയ്യരുത്; പ്രതീക്ഷിച്ചത് വധശിക്ഷയെന്ന് കുടുംബം
logo

ന്യൂസ് ഡെസ്ക്

Last Updated : 07 Jan, 2025 01:09 PM

വക്കീലിനും ന്യായാധിപനും പാർട്ടിക്കും നാട്ടുകാർക്കും റിജിത്തിന്റെ സുഹൃത്തുക്കളും കുടുംബം നന്ദി അറിയിച്ചു

KERALA


റിജിത്ത് വധക്കേസിൽ പ്രതികൾക്ക് വധശിക്ഷയാണ് പ്രതീക്ഷിച്ചിരുന്നതെന്ന് കുടുംബം. ഒരു രാഷ്ട്രീയപാർട്ടിക്കാരും ഇനി കൊലക്കത്തിയെടുക്കരുതെന്നും കൊല ചെയ്യരുതെന്നും റിജിത്തിന്റെ അമ്മ ജാനകി പറഞ്ഞു. മകന് നീതി ലഭിക്കാനായി പോരാടിയ വക്കീലിനും ന്യായാധിപനും പാർട്ടിക്കും നാട്ടുകാർക്കും റിജിത്തിന്റെ സുഹൃത്തുക്കളും കുടുംബം നന്ദി അറിയിച്ചു.

"19 വ‍ർഷവും മൂന്ന് മാസവും കാത്തിരുന്ന ശേഷമാണ് ഈ വിധി ലഭിച്ചിരിക്കുന്നത്. ഇതിനു വേണ്ടി കാത്തിരുന്ന അവന്റെ അച്ഛൻ ലോകം വെടിഞ്ഞിട്ട് രണ്ട് വർഷമായി. വിധി വന്നതോടെ അല്‍പ്പം എങ്കിലും ആശ്വാസമുണ്ട്. വധശിക്ഷയാണ് പ്രതീക്ഷിച്ചിരുന്നത്. ഒരിക്കലും അവർ പുറത്തുവരാൻ പാടില്ല. അവിടുന്ന് തന്നെ അവരുടെ ജീവിതം തീരണം. അതാണ് എനിക്ക് വേണ്ടത്", ജാനകി പറഞ്ഞു. എന്നാലും തനിക്ക് നഷ്ടപ്പെട്ടത് തിരിച്ചുകിട്ടില്ലെന്നും അത് കിട്ടിയാല്‍‌ മാത്രമേ തനിക്ക് പൂർണമായും ആശ്വസിക്കാൻ പറ്റുവെന്നും പറഞ്ഞ ജാനകി വികാരാധീനയായി.


Also Read: റിജിത്ത് വധക്കേസിലെ വിധി സ്വാ​ഗതാർഹം; ഓർമപ്പെടുത്തുന്നത് കേരളത്തിൽ ആർഎസ്എസ് നടത്തിയ നിരവധി കൊലപാതകങ്ങൾ: പി. ജയരാജന്‍


"വലിയ സന്തോഷമുണ്ട്. എന്നാലും 12 വർഷം കഴിഞ്ഞാൽ ഇവർ പുറത്തോട്ടല്ലെ ഇറങ്ങുന്നത്. ആർക്കും തൂക്ക് കയറൊന്നും കിട്ടിയിട്ടില്ലല്ലോ. അതിൽ നിരാശയുണ്ട്. ഒരു അമ്മയ്ക്കും പെങ്ങൾക്കും ഈ ​ഗതി ഇനിയുണ്ടാകരുത്",  സഹോദരി ശ്രീജ പറഞ്ഞു.


Also Read: DYFI പ്രവര്‍ത്തകന്‍ റിജിത്ത് വധം: ഒന്‍പത് RSS-BJP പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം



അതേസമയം, വിധിയിൽ അപ്പീൽ പോകുമെന്നും നിരപരാധിത്വം തെളിയിക്കുമെന്നും ബിജെപി അറിയിച്ചു.  വിധി സ്വാ​ഗതം ചെയ്ത സിപിഎം നേതാവ് പി. ജയരാജന്‍ ഇത് ഓർമപ്പെടുത്തുന്നത് കേരളത്തിൽ ആർഎസ്എസ് നടത്തിയിരിക്കുന്ന നിരവധി കൊലപാതകങ്ങളെയാണെന്ന് പറഞ്ഞു. സിപിഎമ്മിനെ തകർത്താൽ മാത്രമേ മുന്നോട്ട് പോകാൻ സാധിക്കൂ എന്ന സാഹചര്യത്തിലാണ് ഇത്രയും ബീഭത്സമായ കൊലപാതകങ്ങൾ നടന്നിട്ടുള്ളത്. അതിലൊന്നാണ് റിജിത്തിന്റെ കൊലപാതകമെന്നും ജയരാജൻ കൂട്ടിച്ചേർത്തു.


Also Read: DYFI പ്രവര്‍ത്തകന്‍ റിജിത്ത് വധം: 9 RSS-BJP പ്രവര്‍ത്തകര്‍ കുറ്റക്കാര്‍; വിധി 19 വര്‍ഷങ്ങള്‍ക്കു ശേഷം


കണ്ണൂര്‍ കണ്ണപുരത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ റിജിത്തിനെ കൊലപ്പെടുത്തിയ കേസിൽ ഒൻപത് പ്രതികൾക്കും ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. പ്രതികള്‍ 1,10,000 രൂപ വീതം പിഴയും അടയ്ക്കണം. 1,2,4,5,6,10 പ്രതികൾക്ക് 18 വർഷം തടവാണ് വിധിച്ചിരിക്കുന്നത്. പ്രതികളെല്ലാവരും ആർഎസ്എസ്- ബിജെപി പ്രവർത്തകരാണ്. 2005 ഒക്ടോബര്‍ മൂന്നിനാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ റിജിത്ത് കൊല്ലപ്പെട്ടത്. കണ്ണപുരം തച്ചങ്കണ്ടിയാല്‍ ക്ഷേത്രത്തിനടുത്തു വെച്ച് രാത്രി സുഹൃത്തുക്കള്‍ക്കൊപ്പം നടന്നു വരികയായിരുന്ന റിജിത്തിനെ ആര്‍എഎസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു.

KERALA
IMPACT | പാലക്കാട് ഫോറസ്റ്റ് ഡിവിഷനിലെ വാച്ചര്‍മാര്‍ക്ക് ശമ്പള കുടിശ്ശിക വിതരണം തുടങ്ങി; നല്‍കിയത് 3 മാസത്തെ ശമ്പളം
Also Read
user
Share This

Popular

NATIONAL
WORLD
വോട്ടര്‍പട്ടികയില്‍ ഇടംനേടി ആന്‍ഡമാനിലെ ജറാവകള്‍; 19 പേർക്ക് ഐഡി കാര്‍ഡുകള്‍ വിതരണം ചെയ്തു