പൃഥ്വിരാജിനും മുരളി ഗോപിക്കുമെതിരെയാണ് ആർഎസ്എസ് മുഖവാരിക ഓർഗനൈസറിൻ്റെ പുതിയ ലേഖനം പുറത്തുവിട്ടിരിക്കുന്നത്
എമ്പുരാനെതിരെയുള്ള വിമർശനം തുടർന്ന് ആർഎസ്എസ് മുഖവാരിക ഓർഗനൈസർ. പൃഥ്വിരാജിനും മുരളി ഗോപിക്കുമെതിരെയാണ് ആർഎസ്എസ് മുഖവാരിക ഓർഗനൈസറിൻ്റെ പുതിയ ലേഖനം പുറത്തുവിട്ടിരിക്കുന്നത്. വെട്ടി ചുരുക്കിയിട്ടും സിനിമ അടിസ്ഥാനപരമായി ദേശവിരുദ്ധമാണ് എന്നാണ് ഓർഗനൈസർ ഉന്നയിക്കുന്നത്. ഇസ്ലാമിക ഭീകരരെ അനുകമ്പയുള്ള വ്യക്തികളായി ഇപ്പോഴും സിനിമ ചിത്രീകരിക്കുന്നു.ചിത്രത്തിൽ ഹിന്ദുക്കളെ വില്ലന്മാരായി ചിത്രീകരിക്കുന്നുവെന്നും ലേഖനത്തിൽ പറയുന്നു.
തിരക്കഥാകൃത്തും സംവിധായകനും മുസ്ലീം ഭീകരതയുടെ ഉത്തരവാദിത്തം ഹിന്ദുക്കളുടെ മേൽ ചുമത്തുകയാണ്. എമ്പുരാൻ ഇസ്ലാമിക ഭീകരതയെ ന്യായീകരിക്കുകയും, വെള്ളപൂശുകയും ചെയ്യുന്നു. ഹിന്ദു വിരുദ്ധ നിലപാട് പ്രോത്സാഹിപ്പിച്ചതിന് ചലച്ചിത്ര നിർമ്മാതാക്കൾ പൊതുജനങ്ങളോട് ക്ഷമ ചോദിക്കണമെന്നും ലേഖനത്തിൽ ആവശ്യപ്പെട്ടു.
സിനിമ ദേശ വിരുദ്ധം അരാജകത്വം പ്രോത്സാഹിപ്പിക്കുന്നു. മലയാള സിനിമ മേഖലയിൽ ഇത് ഒറ്റപ്പെട്ട സംഭവമല്ല. സമീപകാലത്തായി മയക്കുമരുന്നും അരാജകത്വവുമാണ് സിനിമയുടെ പ്രധാന വിഷയം.മട്ടാഞ്ചേരി മാഫിയയുടെ ഭാഗമായുള്ള സിനിമകളിലാണ് ഈ രീതി കാണുന്നതെന്നും ലേഖനത്തിൽ പരാമർശമുണ്ട്. നിരവധി ലേഖനങ്ങളാണ് എമ്പുരാൻ ചിത്രത്തിനെതിരെ ഓർഗനൈസർ പുറത്തുവിടുന്നത്. സിനിമയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ചര്‍ച്ചകളില്‍ മോഹന്‍ലാല്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് പോസ്റ്റിട്ടപ്പോള്‍ എല്ലാം അദ്ദേഹത്തിന്റെ തോളില്‍ ചാരി പൃഥ്വിരാജ് മാറി നിന്നുവെന്നും മൗനം പാലിച്ചുവെന്നുവെന്നുമുള്ള തരത്തിൽ ലേഖനം പുറത്തുവിട്ടിരുന്നു.
കടുവയിലെ സംഭാഷണം വിവാദമായപ്പോള്‍ ആദ്യം മാപ്പ് പറഞ്ഞത് സംവിധായകന്‍ ഷാജി കൈലാസ് ആയിരുന്നു. അതിന് പിന്നാലെ മാപ്പ് പറഞ്ഞ പൃഥ്വിരാജ് സംവിധായകന്റെ പോസ്റ്റ് ഷെയര്‍ ചെയ്യുകയല്ല ചെയ്തത്. കൃത്യമായും മറ്റൊരു പോസ്റ്റ് ഇട്ടുകൊണ്ട് തന്നെയായിരുന്നു മാപ്പ് പറച്ചില്‍. എന്നാല്‍ എമ്പുരാനിലേക്കെത്തിയപ്പോള്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് ഖേദം പ്രകടിപ്പിച്ചുകൊണ്ട് മോഹന്‍ലാല്‍ ഇട്ട പോസ്റ്റ് ഷെയര്‍ ചെയ്യുക മാത്രമാണ് പൃഥ്വിരാജ് ചെയ്തതെന്നും ലേഖനത്തില്‍ പറയുന്നു.
ഇത് പൃഥ്വിരാജിന്റെ ഇരട്ടത്താപ്പും കാപട്യവുമൊക്കെയാണ് കാണിക്കുന്നത്. പൃഥ്വിരാജ് മൗനം പാലിക്കുമ്പോള്‍ മോഹന്‍ലാല്‍ എല്ലാ വിമര്‍ശനങ്ങളുടെയും ഭാരം ഒറ്റയ്ക്ക് ചുമക്കുന്നു. പക്വതയോടെയാണ് വിഷയത്തെ അഡ്രസ് ചെയ്ത് മോഹന്‍ലാല്‍ സംസാരിച്ചതെന്നും ഓര്‍ഗനൈസര്‍ പറയുന്നു. കൂട്ടായ ഉത്തരവാദിത്തം ആവശ്യപ്പെടുന്നിടത്ത് മോഹന്‍ലാല്‍ മുഴുവന്‍ ടീമിനും വേണ്ടി ഒറ്റയ്ക്ക് നിന്നുവെന്നും ലേഖനത്തിൽ പരാമർശമുണ്ട്.
നേരത്തെയും എമ്പുരാനെതിരെ വിമര്‍ശനവുമായി ഓര്‍ഗനൈസര്‍ രംഗത്തെത്തിയിരുന്നു.എമ്പുരാന്‍ തീവ്രവാദം ന്യായീകരിക്കുന്ന സിനിമയാണെന്നായിരുന്നു മുന്‍പ് ഇറങ്ങിയ ലേഖനത്തില്‍ പറഞ്ഞിരുന്നത്. മറ്റൊരു ലേഖനത്തില്‍ എംപുരാനില്‍ ക്രിസ്ത്യന്‍ വിഭാഗത്തിനുള്ള ആശങ്കയെക്കുറിച്ചുമാണ് ഓര്‍ഗനൈസര്‍ പറയുന്നത്.