സി. എൻ മോഹനനെ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞെടുത്തതിനെ തുടർന്നാണ് സതീഷിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്
സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറിയായി എസ്. സതീഷിനെ തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം പുറത്തുവിട്ടത്. സി. എൻ മോഹനനെ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞെടുത്തതിനെ തുടർന്നാണ് സതീഷിനെ സെക്രട്ടറിയായി ചുമതലപ്പെടുത്തിയത്.
എസ്. സതീഷ്, എം. പി. പത്രോസ്, പി. ആർ. മുരളീധരൻ, ജോൺ ഫെർണാണ്ടസ്, കെ. എൻ. ഉണ്ണികൃഷ്‌ണൻ, സി. കെ. പരീത്, സി. ബി. ദേവദർശനൻ,ആർ. അനിൽകുമാർ, ടി. സി. ഷിബു, പുഷ്‌പദാസ്, കെ. എസ്. അരുൺ കുമാർ, ഷാജി. മുഹമ്മദ് എന്നിവരാണ് സെക്രട്ടറിയറ്റ് അംഗങ്ങള്‍. ഇതിൽ കെ. എസ്. അരുൺ കുമാറും, ഷാജി മുഹമ്മദുമാണ് പുതുമുഖങ്ങൾ. അരുൺ കുമാറും ഷാജി മുഹമ്മദുമാണ് 12 അംഗ ജില്ലാ സെക്രട്ടേറിയേറ്റിലെ പുതുമുഖങ്ങൾ. ഐകകണ്ഠ്യേനയാണ് തീരുമാനമെടുത്തത് എന്ന് എറണാകുളം മുൻ ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ പറഞ്ഞു.
ഡിവൈഎഫ്‌ഐ വായനശാലപ്പടി യൂണിറ്റ് സെക്രട്ടറിയായാണ് എസ്. സതീഷ് രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് ചുവടുവയ്ക്കുന്നത്. പിന്നീട് ബ്ലോക്ക് സെക്രട്ടറി, ജില്ലാ സെക്രട്ടറി, സംസ്ഥാന പ്രസിഡൻ്റ്, അഖിലേന്ത്യ വൈസ് പ്രസിഡൻ്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. നിലവില്‍ സിപിഐഎം സംസ്ഥാന കമ്മറ്റി അംഗവും യുവജന ക്ഷേമ ബോർഡ് മുൻ വൈസ് ചെയർമാനുമാണ്.