fbwpx
തിന്മയ്ക്ക് മേല്‍ നന്മയുടെ വിജയം; ഇന്ത്യയിലെ നിയമ സംവിധാനത്തോടുള്ള വിശ്വാസം ഊട്ടി ഉറപ്പിക്കുന്ന വിധി; ഫേസ്ബുക്ക് പോസ്റ്റുമായി സാന്ദ്ര തോമസ്
logo

ന്യൂസ് ഡെസ്ക്

Last Updated : 17 Dec, 2024 09:41 PM

സംഘടനയില്‍ നിന്നു ഭീഷണി ഉണ്ടായിട്ടും എന്നെ പിന്തുണച്ച നിര്‍മാതാവ് ഷീല കുര്യന്‍ ഉള്‍പ്പെടെയുള്ള സഹപ്രവര്‍ത്തകര്‍ എല്ലാവര്‍ക്കും എന്റെ ഹൃദയംഗമമായ നന്ദിയെന്നും സാന്ദ്ര തോമസ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

KERALA


നിര്‍മാതാവ് സാന്ദ്ര തോമസിനെ പുറത്താക്കിയ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നടപടി സ്റ്റേ ചെയ്ത കോടതി ഉത്തരവിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി സാന്ദ്ര തോമസ്. സംഘടിതമായി ഒരു സ്ത്രീയോട് ചെയ്ത അനീതിക്കെതിരെ പ്രതികരിച്ചതിന്റെ പേരില്‍ സംഘടനയുടെ ദംഷ്ട്രകള്‍ കൊണ്ട് നിശ്ശബ്ദയാക്കാമെന്ന കരുതിയവര്‍ക്കുള്ള താക്കീതാണ് ഇന്നത്തെ കോടതിവിധിയെന്ന് സാന്ദ്ര തോമസ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

തിന്മയ്ക്ക് മേല്‍ നന്മയുടെ വിജയമാണിത്. സംഘടനയില്‍ നിന്നു ഭീഷണി ഉണ്ടായിട്ടും എന്നെ പിന്തുണച്ച നിര്‍മാതാവ് ഷീല കുര്യന്‍ ഉള്‍പ്പെടെയുള്ള സഹപ്രവര്‍ത്തകര്‍ എല്ലാവര്‍ക്കും എന്റെ ഹൃദയംഗമമായ നന്ദിയെന്നും സാന്ദ്ര തോമസ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.


ALSO READ: സാന്ദ്രയെ പുറത്താക്കിയത് സംഘടനയുടെ നിയമങ്ങള്‍ക്കനുസരിച്ച്; കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കും: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍


ഇന്ത്യയിലെ നിയമ സംവിധാനത്തോടുള്ള അതിയായ വിശ്വാസം ഊട്ടിഉറപ്പിക്കുന്നതും കൂടിയാണ് ഇന്നത്തെ വിധി. അതുകൊണ്ടു ഓരോരുത്തര്‍ക്കും പ്രത്യേകിച്ച് സ്ത്രീകള്‍ക്കും നേരെ വരുന്ന ഏത് തരം അക്രമങ്ങളെയും ശക്തിയുക്തം എതിര്‍ത്ത് തോല്‍പ്പിക്കേണ്ടതാണെന്നും സാന്ദ്ര തോമസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

എറണാകുളം സബ് കോടതിയാണ് സാന്ദ്ര തോമസിനെ പുറത്താക്കിയ നടപടി സ്റ്റേ ചെയ്തത്. സാന്ദ്ര തോമസ് നല്‍കിയ ഉപഹര്‍ജിയിലാണ് സബ് കോടതിയുടെ ഇടക്കാല ഉത്തരവ്. അന്തിമ ഉത്തരവ് വരുംവരെ സാന്ദ്ര തോമസിന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അംഗമായി തുടരാം. നിര്‍മാതാക്കളുടെ സംഘടനയ്‌ക്കെതിരെ എസ്‌ഐടിക്ക് മുന്നില്‍ സാന്ദ്ര തോമസ് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് അച്ചടക്ക നടപടി എന്ന പേരില്‍ സാന്ദ്രയെ നിര്‍മാതാക്കളുടെ സംഘടനയില്‍ നിന്ന് പുറത്താക്കിയത്. തന്നോട് ലൈംഗിക ചുവയോടെ സംസാരിച്ചു എന്ന പരാതിയിലാണ് സാന്ദ്ര തോമസ് എസ്‌ഐടിക്ക് മുന്നില്‍ പരാതി നല്‍കിയത്.


ALSO READ: ശബരി റെയില്‍ പദ്ധതി രണ്ട് ഘട്ടമായി നടപ്പാക്കുമെന്ന് സംസ്ഥാന സർക്കാർ; കേന്ദ്രത്തിൻ്റെ അനുമതി തേടും


അതേസമയം, നിര്‍മാതാവ് സാന്ദ്ര തോമസിനെതിരെ പുറത്താക്കിയ നടപടി സ്റ്റേ ചെയ്ത കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേരള ഫിലിം ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി ബി. രാകേഷ് പറഞ്ഞിരുന്നു. സംഘടനയുടെ നിയമങ്ങള്‍ക്ക് അനുസരിച്ചാണ് സാന്ദ്രയെ പുറത്താക്കിയതെന്നും ഇത് കോടതിക്ക് ബോധ്യമാകാത്ത പക്ഷം ആയിരിക്കും വിലക്ക് സ്റ്റേ ചെയ്തതെന്നും ബി. രാകേഷ് ന്യൂസ് മലയാളത്തോട് പറഞ്ഞു.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം


തിന്മയുടെ മേല്‍ നന്മയുടെ വിജയം

കാലം അങ്ങനെയാണ് തിന്മകള്‍ക്ക് മേല്‍ നന്മക്ക് വിജയിച്ചേ കഴിയൂ, അതൊരു പ്രകൃതി നിയമം കൂടിയാണ്. സംഘടിതമായി ഒരു സ്ത്രീയോട് ചെയ്ത അനീതിക്കെതിരെ പ്രതികരിച്ചതിന്റെ പേരില്‍ സംഘടനയുടെ ദംഷ്ട്രകള്‍ കൊണ്ട് നിശ്ശബ്ദയാക്കാമെന്ന കരുതിയവര്‍ക്കുള്ള താക്കീതാണ് ഇന്നത്തെ കോടതിവിധി.

ഇന്ത്യയിലെ നിയമ സംവിധാനത്തോടുള്ള അതിയായ വിശ്വാസം ഊട്ടിഉറപ്പിക്കുന്നതും കൂടിയാണ് ഇന്നത്തെ വിധി. അതുകൊണ്ടു ഓരോരുത്തര്‍ക്കും പ്രത്യേകിച്ച് സ്ത്രീകള്‍ക്കും നേരെ വരുന്ന ഏത് തരം അക്രമങ്ങളെയും ശക്തിയുക്തം എതിര്‍ത്ത് തോല്‍പ്പിക്കേണ്ടതാണ്.

ഈ പോരാട്ടത്തിന് എന്നെ സഹായിച്ച എന്റെ കുടംബാംഗങ്ങള്‍ സുഹൃത്തുക്കള്‍ സിനിമാ സംഘടനയില്‍ നിന്നു ഭീഷണി ഉണ്ടായിട്ടും എന്നെ പിന്തുണച്ച നിര്‍മാതാവ് ഷീല കുര്യന്‍ ഉള്‍പ്പെടെയുള്ള സഹപ്രവര്‍ത്തകര്‍ എല്ലാവര്‍ക്കും എന്റെ ഹൃദയംഗമമായ നന്ദി



NATIONAL
കല്ലും, തക്കാളികളും വലിച്ചെറിഞ്ഞു, സുരക്ഷാ ജീവനക്കാരെ കയ്യേറ്റം ചെയ്തു; അല്ലു അര്‍ജുന്റെ വീടിന് നേരെ ആക്രമണം
Also Read
user
Share This

Popular

FOOTBALL
WORLD
'മഞ്ഞപ്പട'യുടെ ഭീഷണി ഫലം കണ്ടു, വിജയവഴിയിൽ കേരള ബ്ലാസ്റ്റേഴ്സ്; ക്ലീൻ ഷീറ്റും 3-0 വിജയവും